Saturday, April 27, 2024
HomeGulfഐ എസ് ഭീകരനെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് വെടിവെച്ചു കൊന്ന കനേഡിയന്‍ സൈനികന്...

ഐ എസ് ഭീകരനെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് വെടിവെച്ചു കൊന്ന കനേഡിയന്‍ സൈനികന് ലോക റെക്കോര്‍ഡ്.

ഐ എസ് ഭീകരനെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് വെടിവെച്ചു കൊന്ന കനേഡിയന്‍ സൈനികന് ലോക റെക്കോര്‍ഡ്.

 ജോണ്‍സണ്‍ ചെറിയാന്‍.
ബാഗ്ദാദ്:കൃത്യമായി 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് വെടിവെച്ച്‌ ഐ എസ് ഭീകരനെ കൊന്ന കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്ക് ഫോഴ്സ്-2 വിലെ സൈനികന് ലോക റെക്കോര്‍ഡ്. കനേഡിയന്‍ സൈന്യം സാധാരണ ഉപയോഗിക്കുന്ന മാക്മില്ലന്‍ ടി എ സി-50 റൈഫിള്‍ ഉപയോഗിച്ച്‌ 3540 മീറ്റര്‍ ദൂരത്ത് നിന്ന് കഴിഞ്ഞ മാസം ഇറാഖില്‍ വെച്ചാണ് സൈനികന്‍ ഐ എസ് ഭീകരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയതെന്ന് കനേഡിയന്‍ സൈന്യം പറഞ്ഞു.
സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ സംഭവം നടന്ന സ്ഥലമോ സൈനിക ഉദ്യോഗസ്ഥന്റെ പേരോ പരസ്യപ്പെടുത്താനാകില്ലെന്ന് കനേഡിയന്‍ സൈന്യം അറിയിച്ചു. വീഡിയോയുടേയും മറ്റു ഡാറ്റകളുടേയും സഹായത്താല്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് വെടിവെപ്പ് സ്ഥിരീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments