Thursday, May 2, 2024
HomeAmerica'ലെറ്റ് ദെം സ്‌മൈല്‍ എഗെയിന്‍' സര്‍ജിക്കല്‍ മീറ്റ് നടത്തി.

‘ലെറ്റ് ദെം സ്‌മൈല്‍ എഗെയിന്‍’ സര്‍ജിക്കല്‍ മീറ്റ് നടത്തി.

'ലെറ്റ് ദെം സ്‌മൈല്‍ എഗെയിന്‍' സര്‍ജിക്കല്‍ മീറ്റ് നടത്തി.

എ.സി. ജോര്‍ജ്.
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലെറ്റ് ദെം സ്‌മൈല്‍ എഗെയിന്‍’ എന്ന വളണ്ടിയര്‍ ജീവകാരുണ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള പ്രോംന്‍പ്റ്റ് റിയല്‍റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ഒരു സര്‍ജിക്കല്‍ മിഷന്‍ അവയര്‍നസ് മീറ്റ് നടത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ‘ലെറ്റ് ദെം സ്‌മൈല്‍ എഗെയിന്‍’ – നിങ്ങള്‍ ഒന്നു കൂടി പുഞ്ചിരിക്കൂ എന്ന പേരില്‍ മുഖത്ത് അംഗവൈകല്യം കൊണ്ട് ഒന്നു ചിരിക്കാന്‍ പോലും വിമുഖത പ്രദര്‍ശിപ്പിക്കുന്ന നിര്‍ഭാഗ്യരെ ചികില്‍സയും, ശസ്ത്രക്രിയയും വഴി അവരുടെ മുഖത്തെ വൈകല്യങ്ങള്‍, വൈകൃതങ്ങള്‍ മാറ്റാനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ജീവകാരുണ്യപ്രവര്‍ത്തകരുടെ സര്‍ജിക്കല്‍ മീറ്റിംഗും വിശദീകരണ യോഗവുമായിരുന്നു അത്.
ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ മോന്‍സി വര്‍ഗ്ഗീസ്, ജിജു കുളങ്ങര, റഹാന്‍ സിദിക്, എ.കെ. പ്രകാശ് തുടങ്ങിയവര്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. സര്‍ജിക്കല്‍ മീറ്റ് യോഗത്തില്‍ ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍, ഹ്യൂസ്റ്റന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എസ്.കെ. ചെറിയാന്‍ സ്വാഗതപ്രസംഗം നടത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്ററി ജോണ്‍ വര്‍ഗീസ് വിശദീകരിച്ചു. അടുത്ത മെഡിക്കല്‍ ക്യാമ്പ് തൊടുപുഴയില്‍ നടത്തുമെന്നും അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരായ ശശിധരന്‍ നായര്‍, ജോര്‍ജ് എബ്രഹാം, എ.സി. ജോര്‍ജ്, തോമസ് ചെറുകര, പൊന്നുപിള്ള, ജോര്‍ജ് കാക്കനാട്ട്, ഫാദര്‍ എബ്രാഹം തോട്ടത്തില്‍, ഫാദര്‍ വില്യം എബ്രാഹം തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ലക്ഷ്മി പീറ്റര്‍ അവതാരിക ആയിരുന്നു. അനേകം സാമൂഹ്യസാംസ്‌കാരിക പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.78
RELATED ARTICLES

Most Popular

Recent Comments