Sunday, December 7, 2025
HomeKeralaആറു രൂപ നിരക്കില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് വോഡഫോണില്‍ .

ആറു രൂപ നിരക്കില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് വോഡഫോണില്‍ .

ആറു രൂപ നിരക്കില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് വോഡഫോണില്‍ .

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:പ്രീ പെയ് ഡ് ഉപഭോക്താക്കള്‍ക്ക് തികച്ചും അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റാ ഉപയോഗം സാധ്യമാക്കുന്ന വോഡഫോണ്‍ സൂപ്പര്‍നൈറ്റ് പദ്ധതി വോഡഫോണ്‍ അവതരിപ്പിച്ചു. വെറും 29 രൂപയ്ക്ക് അഞ്ചു മണിക്കൂര്‍ ഡാറ്റാ ഉപയോഗവും ഡൗണ്‍ലോഡിങും സാധ്യമാക്കുന്നതാണ് ഈ പദ്ധതി. ദിവസത്തില്‍ ഏതു സമയത്തും ഈ പദ്ധതി ആക്ടിവേറ്റു ചെയ്യാനാവും. എന്നാല്‍ രാത്രി ഒരു മണിക്കും രാവിലെ ആറു മണിക്കും മധ്യേ തുടര്‍ച്ചയായ അഞ്ചു മണിക്കൂര്‍ ആയിരിക്കും ഇതു ബാധകമാകുക.
മറ്റ് സൂപ്പര്‍ ഉല്പ്പന്നങ്ങളെപ്പോലെ തന്നെ വോഡഫോണ്‍ സൂപ്പര്‍ നൈറ്റും ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിനിടയിലുള്ള നിരക്കിനെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പുതിയ പദ്ധതി അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ ചീഫ് കമേഴ് സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കള്‍ മൊബിലിറ്റിയില്‍ അടിസ്ഥാനമായി ജീവിക്കുന്നവരാണ്. അവരുടെ ജീവിതത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യ പങ്കാണുള്ളത്. ഡാറ്റ വഴിയാണ് അവര്‍ കണക്ടഡ് ആയിരിക്കുന്നത്.
ഈ സൂപ്പര്‍നൈറ്റ് പദ്ധതി അവര്‍ക്ക് അഞ്ചു മണിക്കൂറിനുള്ളില്‍ ആവശ്യമുള്ളത്ര ഡൗണ്‍ലോഡിങ് നടത്താന്‍ സഹായിക്കും. ആശങ്കകളില്ലാത്ത രീതിയില്‍ ആസ്വദിക്കാനാണ് സൂപ്പര്‍നൈറ്റ് തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോഡഫോണ്‍ പ്ലേയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍ ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും സൂപ്പര്‍ നൈറ്റ് സഹായമാകും. ഡിജിറ്റല്‍ ചാനലുകളിലൂടേയും റീട്ടെയില്‍ ടച്ച്‌ പോയിന്റുകളിലൂടേയും സൂപ്പര്‍ നൈറ്റ് പദ്ധതികള്‍ വാങ്ങാനാവും. *444*4്# എന്നു ഡയല്‍ ചെയ്തും ഈ പദ്ധതി ആക്ടിവേറ്റു ചെയ്യാം. നിരക്കുകള്‍ ഓരോ സര്‍ക്കിളിലും വ്യത്യസ് തമായേക്കാം.
RELATED ARTICLES

Most Popular

Recent Comments