Friday, March 29, 2024
HomeKeralaബസ് യാത്രയ്ക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍.

ബസ് യാത്രയ്ക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍.

ബസ് യാത്രയ്ക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം :ബസ് യാത്രയ് ക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ചവറ പോലീസിന്റെ പിടിയിലായി. തേനി സ്വദേശിയും ഇപ്പോള്‍ കോയമ്ബത്തൂരില്‍ സ്ഥിര താമസക്കാരനുമായ ജയപാണ്ടി (47) ആണ് പിടിയിലായത്.
എറണാകുളം തോപ്പുംപടിയില്‍ തിങ്കളാഴ്ച രാത്രി വീട് കുത്തിത്തുറന്ന് എട്ട് പവന്റെ സ്വര്‍ണാഭരണവും മൊബൈലും മോഷ്ടിച്ച്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ബസില്‍ ഉറങ്ങുകയായിരുന്ന ജയപാണ്ടിയുടെ ഭാഗികമായി തുറന്നു കിടന്ന ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടതോടെ കണ്ടക്ടര്‍ ബസ് പോലീസ് സ്റ്റേഷനിലേക്ക് കയറ്റി ജയപാണ്ടിയെ അവിടെ ഏല്‍പ്പിക്കുകയായിരുന്നു.
1991 മുതല്‍ മോഷണ രംഗത്തുള്ള ജയപാണ്ടി നേരത്തെ കൊല്ലം വെസ്റ്റ് പോലീസ് പരിധിയില്‍ ഒരു മോഷണകേസില്‍ ഒരു വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. കോയമ്ബത്തൂരില്‍ ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. അജിതാബീഗവും സിറ്റി ഷാഡോ പോലീസ് ടീമും ചവറയിലെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് ജയപാണ്ടിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.
കോഴിക്കോട് കസബ, തിരുവനന്തപുരം ഫോര്‍ട്ട്, തൃശൂര്‍, തോപ്പുംപടി, പള്ളുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുള്ളതായി കണ്ടെത്തി. ബസില്‍ പ്രത്യേകിച്ച്‌ ലക്ഷ്യമില്ലാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ജയപാണ്ടി അടഞ്ഞുകിടക്കുന്നതായി സംശയമുള്ള വീടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവിടെ ഇറങ്ങി പകല്‍ മുഴുവനും നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുകയാണ് പതിവ്.
എത്ര സുരക്ഷയുള്ള വാതിലും കുത്തിതുറക്കാന്‍ പര്യാപ്തമായ ആയുധങ്ങളും ജയപാണ്ടിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തു.
RELATED ARTICLES

Most Popular

Recent Comments