Friday, April 19, 2024
HomeCinemaസദസ്സിനെ ചിരിപ്പിച്ച്‌ ബാലതാരം:അരുണാചല്‍പ്രദേശ് ഇന്ത്യയില്‍ തന്നെ.

സദസ്സിനെ ചിരിപ്പിച്ച്‌ ബാലതാരം:അരുണാചല്‍പ്രദേശ് ഇന്ത്യയില്‍ തന്നെ.

സദസ്സിനെ ചിരിപ്പിച്ച്‌ ബാലതാരം:അരുണാചല്‍പ്രദേശ് ഇന്ത്യയില്‍ തന്നെ.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യയില്‍ വരാറുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ ഒന്ന് സംശയിച്ചു നിന്നു. പിന്നീട് ആലോചിച്ചു.. ഒടുവില്‍ ഉത്തരം വന്നു . ഞാന്‍ ഇന്ത്യയില്‍ തന്നെയല്ലേ ജീവിക്കുന്നത്. പിന്നെ എങ്ങനെയാണ് ആദ്യമായി ഇന്ത്യയില്‍ എത്തുക. സല്‍മാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ട്യൂബ് ലൈറ്റില്‍ അഭിനയിക്കുന്ന അരുണാചല്‍ പ്രദേശ് സ്വദേശിയായ മാര്‍ട്ടിന്‍ റേ തംഗുവ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ മറുപടിയാണ് ഇത്. ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യം ഇന്ത്യയില്‍ വരാറുണ്ടോ എന്ന റിപ്പോര്‍ട്ടറിന്റെ ചോദ്യം കുട്ടിത്താരം ശ്രദ്ധിച്ചിരുന്നില്ല. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആശയകുഴപ്പത്തിലായ മാര്‍ട്ടിന് സല്‍മാന്‍ ഖാന്‍ ചോദ്യം വിശദ്ധീകരിച്ചു കൊടുത്തു. തുടര്‍ന്നു കുസൃതി നിറഞ്ഞ മുഖത്തോടെ മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ച ചോദ്യമാണ് ഇന്ത്യയില്‍ ജീവിക്കുന്ന താനെങ്ങനെ ആദ്യമായി ഇന്ത്യയില്‍ എത്തും എന്നത്. നിറഞ്ഞ കൈയടിയോടെയാണ് ഈ മറുചോദ്യത്തെ സദസ് സ്വീകരിച്ചത്.
ജൂണ്‍ 23 നു റിലീസ് ചെയ്യുന്ന ചിത്രം 1962 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചൈനീസ് താരം സുസുവാണ് നായിക.
RELATED ARTICLES

Most Popular

Recent Comments