Tuesday, April 30, 2024
HomeUncategorizedജൂണ്‍ 19 വായനാദിനം; നമുക്ക് നല്ല വായനക്കാരാകാം.

ജൂണ്‍ 19 വായനാദിനം; നമുക്ക് നല്ല വായനക്കാരാകാം.

ജൂണ്‍ 19 വായനാദിനം; നമുക്ക് നല്ല വായനക്കാരാകാം.

ജോണ്‍സണ്‍ ചെറിയാന്‍.
കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുസ്തകങ്ങള്‍ക്ക് പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയും. പുതുയുഗത്തില്‍ കമ്ബ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.
വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്കാരത്തെ തന്നെയാണ്.വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്ബോള്‍, പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നാം തയ്യാറാകണമെന്ന് തയ്യാറാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ജൂണ്‍ 19 കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നു. ‘വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും’. കവി കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ വായനാദിനത്തില്‍ നമുക്കേവര്‍ക്കും ഒന്നു കൂടി ഓര്‍ക്കാം… വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ നമ്മുടെ സംസ്ക്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. 
മലയാളത്തെ സ്നേഹിക്കാനും, ഭാഷയെപ്പറ്റി പഠിക്കുവാനും നാം പുതുതലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാനുണ്ടെങ്കിലും ആത്യന്തികമായ പുസ്തകവായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഏവര്‍ക്കും അവസരമൊരുക്കട്ടെ.
എന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച്‌ ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്കൂളിലെത്തുമ്ബോള്‍ നിങ്ങള്‍ക്കായി സ്കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം
RELATED ARTICLES

Most Popular

Recent Comments