Wednesday, May 8, 2024
HomeAmericaസമൂല പരിവര്‍ത്തനത്തെ ലക്ഷ്യമിടുന്നതായിരിക്കണം മിഷന്‍ പ്രവര്‍ത്തനങ്ങള്‍: ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ.

സമൂല പരിവര്‍ത്തനത്തെ ലക്ഷ്യമിടുന്നതായിരിക്കണം മിഷന്‍ പ്രവര്‍ത്തനങ്ങള്‍: ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ.

സമൂല പരിവര്‍ത്തനത്തെ ലക്ഷ്യമിടുന്നതായിരിക്കണം മിഷന്‍ പ്രവര്‍ത്തനങ്ങള്‍: ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ.

പി. പി. ചെറിയാന്‍.
ഒക്‌ലഹോമ : അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ സഭകളായി, സംഘടനകളായി, വ്യക്തികളായി നടത്തുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മനുഷ്യ ജീവിതത്തെ സമൂല പരിവര്‍ത്തനത്തിലേക്കും നന്മയിലേക്കും നയിക്കുന്നതായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്കാ– യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു.
ദീര്‍ഘവീക്ഷണത്തോടും പ്രാര്‍ഥനയോടും കൂടി തയ്യാറാക്കുന്ന പദ്ധതികള്‍ മാത്രമേ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയുള്ളൂവെന്നും തിരുമേനി ചൂണ്ടിക്കാട്ടി. മഹത്തായ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ചോക്ക് ടൗ പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ സഹകരണത്തോടെ ഒക് ലഹോമ ബ്രോക്കന്‍ ബോയില്‍ പണി പൂര്‍ത്തീകരിച്ച മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണെന്ന് എപ്പിസ്‌കോപ്പാ പറഞ്ഞു.
നാലു വര്‍ഷം മുമ്പ് നാറ്റീവ് മിഷന്‍ ഒക് ലഹോമയില്‍ സംഘടിപ്പിച്ച വി ബിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നതിനിടെ വാഹനാപകടത്തില്‍ മരണമടഞ്ഞ മരുതുംമൂട്ടില്‍ ഉമ്മന്‍ ചെറിയാന്റേയും ജെസിയുടേയും ഏക മകനായ പാട്രിക്കിന്റെ സ്മരണയ്ക്കായി ഒരു ലക്ഷം ഡോളര്‍ ചിലവ് ചെയ്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമര്‍പ്പണ ശുശ്രൂഷയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പാ.
സഭകളുടെ നിലനില്പിനും ആത്മീകാഭിവൃദ്ധിക്കും പാട്രിക്കിനെ പോലെ സമര്‍പ്പിതരായ യുവജനങ്ങളുടെ സേവനം അനിവാര്യമാണെന്നും പാട്രിക്കിന്റെ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ തികച്ചും അനുകരണീയവുമാ ണെന്നും തിരുമേനി പറഞ്ഞു.
ജൂണ്‍ 8 ന് ബ്രോക്കന്‍ ബ്രോയില്‍ നടന്ന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പാട്രിക്കിന്റെ മാതാപിതാക്കളേയും മുഖ്യാതിഥികളേയും സ്വാഗത പ്രസംഗീകന്‍ സദസിന് പരിചയപ്പെടുത്തി. വിവിധ സഭകളുടെ പ്രതിനിധികളായി എത്തിച്ചേര്‍ന്ന പട്ടക്കാര്‍, ഭദ്രാസന– ആര്‍എസി ഭാരവാഹികള്‍, സഭാ വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങ് സെന്റ് പോള്‍സ് ഇടവക വികാരിയുടെ പ്രാര്‍ഥനയോടെ സമാപിച്ചു.45
RELATED ARTICLES

Most Popular

Recent Comments