Friday, April 19, 2024
HomeAmericaഅനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പം എത്തിയ കുട്ടികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല.

അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പം എത്തിയ കുട്ടികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല.

അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പം എത്തിയ കുട്ടികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല.

 പി.പി. ചെറിയാന്‍.
വാഷിങ്ടന്‍ ഡിസി: മതിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയവരോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്കെതിരെ തല്‍ക്കാലം നടപടി സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണ കൂടം വ്യക്തമാക്കി. ഡ്രീമേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തില്‍! മുന്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തിലാണ് ഈ കാര്യം വെളിപ്പടുത്തിയിരുന്നത്. എന്നാല്‍ ഇവരുടെ ഭാവിയെ കുറിച്ചു വ്യക്തമായ ഒരു തീരുമാനം ഇതുവരെ ട്രംപ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്നു രാവിലെ വൈറ്റ് ഹൗസ് അധികൃതര്‍ വെളിപ്പെടുത്തി. ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് എടുത്തുകളയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്നായിരുന്നു ട്രംപ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നത്. 2012 ജൂണ്‍ 15 ന് അംഗീകരിച്ച ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (DACA) തുടര്‍ന്നും നിലനിര്‍ത്തുമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments