Thursday, May 2, 2024
HomeKeralaനാട്ടുകാരെ വിറപ്പിച്ച പുലിക്കു മുന്നില്‍ സൂചിയും മുട്ടുമടക്കി; സൂചി ഒടിഞ്ഞു.

നാട്ടുകാരെ വിറപ്പിച്ച പുലിക്കു മുന്നില്‍ സൂചിയും മുട്ടുമടക്കി; സൂചി ഒടിഞ്ഞു.

നാട്ടുകാരെ വിറപ്പിച്ച പുലിക്കു മുന്നില്‍ സൂചിയും മുട്ടുമടക്കി; സൂചി ഒടിഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവന്തപുരം: കണ്ണൂരില്‍ നാട്ടുകാരെ വിറപ്പിച്ച പുലി വെറും പുലിയല്ല, പുപ്പുലി തന്നെ. തിരുവനന്തപുരം മൃശാലയില്‍ നിന്ന് കുത്തിവെപ്പ് എടുത്തപ്പോള്‍ സൂചി ഒടിഞ്ഞു. കുത്തിവെപ്പിന്റെ ശക്തിമൂലമാണ് സൂചി ഒടിഞ്ഞതെന്നാണ് പറയപ്പെടുന്നത്. കണ്ണൂരില്‍ നിന്ന് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെത്തിച്ച പുലിയെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.
തുടര്‍ന്ന് കുത്തിവെപ്പ് എടുക്കുന്നതിനിടയിലാണ് സൂചി ഓടിഞ്ഞ് പുലിയുടെ തുടയില്‍ തറച്ച്‌ നിന്നത്. കണ്ണൂരില്‍ പിടിയിലായപ്പോള്‍ പരിക്കേറ്റ പുലി ഏറെ നാള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് മടങ്ങി എത്തിയത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം സൂപ്രണ്ട് അനില്‍കുമാര്‍, ഡോ. ജേക്കബ് അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പുലിയെ മൃഗശാലയിലേക്ക് മാറ്റുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments