Monday, July 1, 2024
HomeAmericaഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ ആചരിച്ചു.

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ ആചരിച്ചു.

ബിനോയി കിഴക്കനടി (പി. ആർ. ഒ.).

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുന്നാൾ ജൂൺ 9 മുതൽ 11 വരെ ഭക്തിപൂർവം ആഘോഷിച്ചു .

ജൂൺ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കൊടിയേറ്റിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ എന്നിവർ സഹകാർമ്മികരുമായിരുന്നു. മാർ.ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകി. ഇതേ തുടർന്ന് നടന്ന മതബോധന സ്കൂൾ കലോത്സവം മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ഈ പ്രോഗ്രാമിന് റ്റീന നെടുവാമ്പുഴ സ്വാഗതം ആശംസിച്ചു. റ്റോമി കുന്നശ്ശേരിയിൽ എഴുതി സംവിധാനം ചെയ്ത മതബോധന സ്കൂൾ കലാസന്ധ്യ കാണികളെ വളരെ ആകർഷിച്ചു. ഈ കലാവിരുന്നിന് നേത്യുത്വം നൽകിയത് പ്രോഗ്രാം കോർഡിനേറ്റേഴ്സ്സായ ആൻസി ചേലക്കലിന്റ്റെയും റ്റീനാ കോലടി എന്നിവരാണ്.

ജൂൺ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങിയ പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ്ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിച്ച കലാസന്ധ്യ ഉണ്ടായിരിരുന്നു. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികരായ വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ്ആത്മീയഗാന ശുശ്രൂഷകൾ നയിച്ചത്. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകി. തുടർന്ന് പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച, തമ്പി ചെമ്മാച്ചേലിന്റെ നേത്യുത്വത്തിൽ നടന്ന ദർശന സമൂഹത്തിന്റെ ശുഷൂഷ എന്നീ തിരുക്കർമ്മങ്ങൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. അതിനുശേഷം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. എന്റെർറ്റൈന്മെന്റ് ടീം കോർഡിനേറ്റർ നിതാ ചെമ്മാച്ചേൽ, ടീം അംഗങ്ങളായ ടോമി കുന്നശ്ശേരിൽ,ഡെന്നി പുല്ലാപ്പള്ളി എന്നിവരുടെ നേത്യുത്വത്തിലാണ് കലാമേള നടന്നത്. വൈവിദ്ധ്യങ്ങളായ കലാപരിപാടികൾകൊണ്ട് നിറഞ്ഞ ഈ വർഷത്തെ കലാമാമാങ്കം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പ്രധാന തിരുനാൾ ദിവസമായ ജൂൺ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ ആരഭിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും, മോൺ. തോമസ് മുളവനാൽ, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്തു. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നൽകി. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിച്ചത്. തുടർന്നുള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകി.

മാത്യു & റെജി ഇടിയാലിൽ, അവരുടെ മക്കളായ ജിതിൻ, മെറിൽ & മാത്തുക്കുട്ടി എന്നിവരായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. തിരുന്നാൾ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റികോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത് എന്നിവര്‍ നേത്യുത്വം നൽകി. തിരുക്കര്‍മ്മങ്ങളില്‍ കാർമികത്വം വഹിച്ചവർക്കും, വചനസന്ദേശം നൽകിയവർക്കും, തിരുനാളിൽ പെങ്കെടുത്തവർക്കും, പ്രത്യേകിച്ച് തിരുനാൾ ഭംഗിയായി നടത്താൻ പ്രയത്നിച്ച ഏവർക്കും, ഫൊറോനാവികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.45689

RELATED ARTICLES

Most Popular

Recent Comments