Tuesday, December 9, 2025
HomeNewsവീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിച്ച ഡ്രൈവറുടെ വീഡിയോ വൈറല്‍.

വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിച്ച ഡ്രൈവറുടെ വീഡിയോ വൈറല്‍.

വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിച്ച ഡ്രൈവറുടെ വീഡിയോ വൈറല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ബെയ്ജിങ്: വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചുകടന്ന പ്രായമുള്ള സ്ത്രീ അപകടത്തില്‍ പെടാതിരിക്കാന്‍ സംരക്ഷണകവചം തീര്‍ത്ത കാര്‍ ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റുചെയ്തിരുന്നത്. 
വീതി ഏറെയുള്ള റോഡിലെ സീബ്രാ ക്രോസിങ്ങിലൂടെ പ്രായമേറിയ സ്ത്രീ വീല്‍ ചെയര്‍ ഉന്തി നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്ത്രീ റോഡിന്റെ മധ്യഭാഗത്ത് എത്തിയതോടെ പച്ച സിഗ്നല്‍ തെളിഞ്ഞു.
സിഗ്നല്‍കാത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുതിച്ചുപാഞ്ഞെത്തി. ഈ സമയം കടുംചുമപ്പ് കാറോടിച്ച് എത്തിയ ആള്‍ കാര്‍ നിര്‍ത്തിയെന്ന് മാത്രമല്ല മറ്റുകാറുകള്‍ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കാതിരിക്കാന്‍ സംരക്ഷണ കവചം തീര്‍ക്കുകയും ചെയ്തു. പിന്നാലെയെത്തിയ കാര്‍ തന്നെ മറികടന്ന് കുതിച്ചുപായാന്‍ ശ്രമിച്ചുവെങ്കിലും ഡ്രൈവര്‍ അനുവദിച്ചില്ല. ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
RELATED ARTICLES

Most Popular

Recent Comments