Friday, April 26, 2024
HomeCinemaസിനിമയിലെത്തും മുമ്പേ ദുല്‍ഖറിനെ പെണ്ണുകെട്ടിച്ചതിനു കാരണം വെളിപ്പെടുത്തി മമ്മൂട്ടി.

സിനിമയിലെത്തും മുമ്പേ ദുല്‍ഖറിനെ പെണ്ണുകെട്ടിച്ചതിനു കാരണം വെളിപ്പെടുത്തി മമ്മൂട്ടി.

സിനിമയിലെത്തും മുമ്പേ ദുല്‍ഖറിനെ പെണ്ണുകെട്ടിച്ചതിനു കാരണം വെളിപ്പെടുത്തി മമ്മൂട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം: സിനിമയിലെത്തും മുമ്പേ ദുല്‍ഖറിനെ പിടിച്ചു പെണ്ണുകെട്ടിച്ചതിനു കാരണം വെളിപ്പെടുത്തി മമ്മൂട്ടി. സിനിമയിലെത്തും മുമ്പേ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും വിവാഹിതനായിരുന്നു. സിനിമയിലെത്തി ഇത്രനാള്‍ കഴിഞ്ഞിട്ടും ദുല്‍ഖറിനെ കുറിച്ച് ഒരു ഗോസിപ്പും ഉയര്‍ന്നിട്ടില്ല. ദുല്‍ഖറിനെയും ഭാര്യ അമാലിനെയും പെര്‍ഫക്റ്റ് കപ്പിള്‍സായി പലരും വിശേഷിപ്പിക്കുകയും ചെയ്യുന്നു. സിനിമയിലെത്തും മുമ്പേ ദുല്‍ഖറിനെ പിടിച്ചു പെണ്ണുകെട്ടിച്ചതെന്തിനെന്നു വിശദീകരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി.

സിനിമയില്‍ എത്തുന്നതിന് മുന്‍പേ ആയിരുന്നു എന്റെയും വിവാഹം. പഠനം പൂര്‍ത്തിയാക്കി, വിവാഹം ചെയ്തതിന് ശേഷമാണ് ഞാന്‍ സിനിമയ്ക്ക് പിന്നാലെ പോയത്. ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. സിനിമ എന്നത് ഒരു മായിക ലോകമാണ്. സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ അതിനെ കുറച്ചുകൂടെ സീരിയസായി, ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. ഒരു വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ കുറച്ചുകൂടെ ഉത്തരവാദിത്വം വരും. സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചതാണിത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. സിനിമയോടുള്ള ദുല്‍ഖറിന്റെ സമീപനം വളരെ സീരിയസായിട്ടുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍, കഴിക്കാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഇന്ന് വളരെ സന്തുഷ്ടനാണ് ദുല്‍ഖര്‍ മമ്മൂട്ടി വ്യക്തമാക്കി.

2011 ലാണ് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. അമാലിനെ കുറിച്ച് അറിയാമായിരുന്നു എന്നതിനപ്പുറം വിവാഹത്തിന് മുന്‍പ് വരെ പരിചയമില്ലായിരുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

2012 ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്ത് എത്തിയത്. ഒരു കൂട്ടം നവാഗാതരുടെ അരങ്ങേറ്റമായിരുന്നു സെക്കന്റ് ഷോ. പിന്നീടിങ്ങോട്ട് പക്വതയോടെ സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്തതിലൂടെ ദുല്‍ഖര്‍ മുന്നോട്ട് വരികയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം ദുല്‍ഖറിനും അമാലിനും ഇടിയിലേക്ക് പുതിയ ഒരാള്‍ കൂടെ എത്തി. മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പേ വിവാഹം കഴിച്ചതുകൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ വന്നതേയില്ല എന്നത് ഒരു പ്ലസ് പോയിന്റാണ്. ദുല്‍ഖറിന്റെ പേരില്‍ വിവാദങ്ങള്‍ കുറയാന്‍ കാരണവും 25 ാം വയസ്സില്‍ വിവാഹം കഴിഞ്ഞ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാവാം എന്നാണ് ആരാധകരുടെ പക്ഷം.

ദുല്‍ഖര്‍ അമാല്‍ ദമ്പതികളുടെ ജീവിതം അസൂയാവഹമാണെന്നാണ് പലരും പറയുന്നത്. ലോകത്തിലെ ഏറ്റവും പെര്‍ഫെക്ട് കപ്പിള്‍സാണ് ദുല്‍ഖറും അമാലും എന്നാണ് നടിമാരായ നിത്യ മേനോനും സായി പല്ലവിയും പറഞ്ഞിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments