ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്.

ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്.

0
753
 പി.പി. ചെറിയാന്‍.
ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ജൂണ്‍ 7 ശനിയാഴ്ച ‘സുഗത സന്ധ്യ’ സംഘടിപ്പിക്കുന്നു.
മലയാള കവിതയുടെ വികാസ പഥങ്ങളില്‍ നവ കാല്‍പനികതയുടെ വരവറിയിച്ച അനുഗ്രഹിത കവയത്രി പത്മശ്രീ സുഗതകുമാരി കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് പ്രത്യേകമായി നല്‍കുന്ന സന്ദേശവും. കവയിത്രിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സാഹിത്യ മൂല്യവും, സംഗീത ലാവണ്യവും നൃത്താവിഷ്കാരത്തിനുതകുന്ന ഭാവവും രാഗവും താളവും കോര്‍ത്തിണക്കിയ സുഗത സന്ധ്യ 17 ശനി വൈകിട്ട് 3.30 ന് ഗാര്‍ലന്റിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ അരങ്ങേറുമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലെ സുപ്രസിദ്ധ ഭിഷഗ്വരനും, സാഹിത്യ വിമര്‍ശകനും, പ്രാസംഗികനുമായ ഡോ. എം വി പിള്ളയാണ് സുഗധ സന്ധ്യ നയിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് കൊടുവത്ത് 972 59 716523

Share This:

Comments

comments