Friday, April 19, 2024
HomeGulfഅധികഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ.

അധികഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ.

അധികഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഇരുപത് ശതമാനം അധിക ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോയുടെ ലൈഫ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുകയെന്നാണ് മൈലൈഫ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. 6,600നും 9,700 നും ഇടയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ഓഫര്‍ ബാധകമായിട്ടുള്ളതെന്നും വെബ്സൈറ്റില്‍ പറയുന്നു.
നിലവില്‍ ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് കമ്ബനി നല്‍കിവരുന്നത്. എന്നാല്‍ ഇത് 20 ശതമാനം അധിക ഡാറ്റ കൂടി ലഭിക്കുന്നതോടെ പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 1.2 ജിബിയായി ഉയരും. ലൈഫ് ഫോണുകളുടെ വില്‍പന മന്ദഗതിയിലായതോടെയാണ് റിലയന്‍സ് ജിയോ ഈ ഓഫര്‍ പുറത്തിറക്കുന്നത്.
കഴിഞ്ഞ സെപ്തംബറിനെ അപേക്ഷിച്ച്‌ റിലയന്‍സ് ലൈഫ് ഫോണുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതായി സൈബര്‍ മീഡിയ റിസര്‍ച്ച്‌ വ്യക്തമാക്കുന്നു. നേരത്തെ റിലയന്‍സ് ജിയോ സര്‍വ്വീസ് ലഭിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം ലൈഫ് ഹാന്‍ഡ‍് സെറ്റുകളായിരുന്നു. എന്നാല്‍ 4ജി സ്മാര്‍ട്ട്ഫോണുകളില്‍ റിലയന്‍സ് ജിയോ സിമ്മുകള്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയത് കമ്ബനിയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. റിലയന്‍സ് റീട്ടെയില്‍ ഷോപ്പുകളില്‍ മാത്രമാണ് റിലയന്‍സ് 4ജി വോള്‍ട്ട് ഫോണുകള്‍ ലഭ്യമാകുക.
കഴിഞ്ഞ സെപ്തംബറില്‍ അത്യാകര്‍ഷകമായ പ്രമോഷണല്‍ ഓഫറുകളോടെ ആരംഭിച്ച റിലയന്‍സ് ജിയോ ഇന്ത്യയിലെ ടെലികോം രംഗത്ത് നിര്‍ണ്ണായ വഴിത്തിരിവാണ് സ‍ൃഷ്ട‍ിച്ചത്.
RELATED ARTICLES

Most Popular

Recent Comments