Thursday, May 2, 2024
HomeGulfഇതാണ് യമഹയുടെ കിടിലന്‍ ടൂറിങ് ക്രൂസര്‍; വില 16 ലക്ഷം.

ഇതാണ് യമഹയുടെ കിടിലന്‍ ടൂറിങ് ക്രൂസര്‍; വില 16 ലക്ഷം.

ഇതാണ് യമഹയുടെ കിടിലന്‍ ടൂറിങ് ക്രൂസര്‍; വില 16 ലക്ഷം.

ജോണ്‍സണ്‍ ചെറിയാന്‍.

ടൂറിങ് ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്ക് യമഹയുടെ വക എത്തുന്ന പുതിയ അംഗമാണ് സ്റ്റാര്‍ വെഞ്ച്വര്‍. യമഹ നിരയിലെ മുന്‍മോഡലിന്റെ സ്റ്റാര്‍ എന്ന പേര് ഒപ്പം കൂട്ടിയാണ് കിടിലന്‍ രൂപത്തില്‍ 2018 സ്റ്റാര്‍ വെഞ്ച്വര്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ അമേരിക്കയില്‍ അവതരിപ്പിച്ചത്‌. മസ്‌കുലാല്‍ കാര്‍ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ അത്യാഡംര ബൈക്കിന്റെ നിര്‍മാണം.

മുന്‍തലമുറയോട് വിടപറഞ്ഞ് പുതിയ എഞ്ചിനിലാണ് സ്റ്റാര്‍ വെഞ്ച്വര്‍ പുറത്തിറങ്ങുക. 1854 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എയര്‍ കൂള്‍ഡ് വി-ട്വിന്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. 170 എന്‍എം ടോര്‍ക്കേകും എഞ്ചിന്‍. സ്ലിപ്പറി ക്ലച്ച് യൂണിറ്റിനൊപ്പം 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. 24,999 USD (ഏകദേശം പതിനാറ് ലക്ഷം രൂപ) ആണ് സ്റ്റാര്‍ വെഞ്ച്വറിന്റെ വിപണി വില.

റൈഡ് ബൈ വയര്‍ ത്രോട്ടില്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, അഡ്ജസ്റ്റബില്‍ റൈഡിങ് മോഡ്, പാര്‍ക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എതിരാളികളെക്കാള്‍ ഒരുപടി മുന്നിലെത്താന്‍ വലിയ 7 ഇഞ്ച് ഫാന്‍സി ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്റ്റാര്‍ വെഞ്ച്വറിലുണ്ട്. സ്റ്റാന്റേര്‍ഡ്, ട്രാന്‍സ്‌കോണ്‍ഡിനന്റല്‍ എന്നീ രണ്ടു പതിപ്പില്‍ വാഹനം ലഭ്യമാകും.

മികവുറ്റ ഓഡിയോ, മ്യൂസിക് സിസ്റ്റവും വാഹനത്തിലുണ്ട്. 25 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി, 3.5 ഇഞ്ച് വിന്‍ഡ് ഗ്ലാസ് വേണ്ട തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. ഗ്രാനൈറ്റ് ഗ്രേ, റാസ്‌ബെറി മെറ്റാലിക് എന്നീ രണ്ടു നിറങ്ങളില്‍ സ്റ്റാര്‍ വെഞ്ച്വര്‍ നിരത്തിലെത്തും. ഹാര്‍ലി ഡേവിഡ്‌സണ്‍ സൂപ്പര്‍ ഗ്ലൈഡ്, ഹോണ്ട ഗോള്‍ഡ് വിങ്, ബിഎംഡബ്യു K 1600 GTL, ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എന്നിവയാണ് സ്റ്റാര്‍ വെഞ്ച്വിറിന്റെ പ്രധാന എതിരാളികള്‍.

RELATED ARTICLES

Most Popular

Recent Comments