Thursday, May 2, 2024
HomeCinemaദംഗലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു.

ദംഗലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു.

ദംഗലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
ബോളിവുഡില്‍ ചരിത്രംകുറിച്ച അമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളുമായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു.
കാര്‍ മറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സൈറയ്ക്ക് പരിക്കുകളില്ല, എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗുസ്തിക്കാരായ മഹാവീര്‍ ഫോഗട്ട്, ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയ ദംഗലില്‍ ഗീതയുടെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശിയ പുരസ്‌കാരം സൈറ സ്വന്തമാക്കിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments