Friday, April 26, 2024
HomeGulfബീഫ് നിരോധനത്തിന് പിന്നാലെ മീന്‍ നിരോധനം. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്.

ബീഫ് നിരോധനത്തിന് പിന്നാലെ മീന്‍ നിരോധനം. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്.

ബീഫ് നിരോധനത്തിന് പിന്നാലെ മീന്‍ നിരോധനം. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: കന്നുകാലി കശാപ്പ് എന്ന പേരില്‍ ബീഫ് നിരോധനം നടപ്പാക്കിയ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം പുകയുന്നതിനിടെയാണ് വിചിത്രമായ മറ്റൊരു നിയന്ത്രണം കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്. അലങ്കാര മത്സ്യവിപണന മേഖലയ്ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ നിയമം.
ബീഫ് നിരോധനത്തിന് പിന്നാലെ
കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന നിയമം വഴി ഫലത്തില്‍ ബീഫ് നിരോധനം എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രം ചെയ്തത്. ഇത് ബീഫ് കച്ചവട വിപണിയെ സാരമായി ബാധിക്കുകയും ചെയ്തു
അലങ്കാര മത്സ്യക്കൃഷി
ഇതിന് പിന്നാലെയാണ് അലങ്കാര മത്സ്യവിപണിയെ തകര്‍ക്കുന്ന പുതിയ നിയമം വന്നിരിക്കുന്നത്. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിചിത്രമായ ഉത്തരവ്
കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് വിചിത്രമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അലങ്കാര മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് പരിസ്ഥിതി മന്ത്രാലയം നേരെ വിപരീതമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മീനുകളുടെ ആരോഗ്യം
158 ഇനം മത്സ്യങ്ങളെയാണ് ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ മത്സ്യങ്ങളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കാനാണേ്രത പുതിയ നിയമം.
അക്വേറിയം വേണ്ട
പ്രദര്‍ശനത്തിനായി അക്വേറിയ്ങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മറ്റൊന്നിനേയും വില്‍ക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
വിപണിക്ക് തിരിച്ചടി
വിദേശനാണ്യവും നിരവധിപ്പേര്‍ക്ക് തൊഴിലും നല്‍കുന്ന ഒരു മേഖലയ്ക്കാണ് ബിജെപി സര്‍ക്കാര്‍ കനത്ത അടി നല്‍കിയിരിക്കുന്നത്. അലങ്കാര മത്സ്യം വളര്‍ത്തുന്ന കേന്ദ്രങ്ങള്‍, അവയ്ക്കുള്ള തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍, പരിപാലന കോഴ്സുകള്‍ തുടങ്ങി വിപുലമായ മേഖലയാണിത്.
RELATED ARTICLES

Most Popular

Recent Comments