Friday, April 19, 2024
HomeIndiaചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ്.

ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ്.

ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ്.

ജോണ്‍സന്‍ ചെറിയാന്‍.
ന്യൂഡൽഹി: ലോകത്തിന്റെ ഏത് കോണിൽ കുടുങ്ങിയാലും, അത് ചൊവ്വയിലാണെങ്കിലും, ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം അവിടെയെത്തുമെന്ന് മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. താൻ ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായാണ് സുഷമയുടെ കിടിലൻ മറുപടി.
കരൺ സായിനി എന്നയാൾ താൻ ഭക്ഷണമില്ലാതെ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയ്‌ക്ക് വൈകുന്നതെന്നും ട്വീറ്റ് ചെയ്‌തതാണ് സംഭവങ്ങളുടെ തുടക്കം. ട്വീറ്റിൽ സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്‌തിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യക്കാർ ചൊവ്വയിൽ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്‌തത്.
മന്ത്രിയുടെ മറുപടിയ്‌ക്ക് ട്വിറ്ററിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2200ലേറെ പേർ റീട്വീറ്റ് ചെയ്‌ത പോസ്‌റ്റ് 5000ഓളം പേർ ലൈക്ക് ചെയ്യുകയും ചെയ്‌തു. അതേസമയം, ഒരുപാട് നല്ലകാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമാ സ്വരാജിനെയും കളിയാക്കുന്നതാണ് കരൺ സായിനിയുടെ ട്വീറ്റെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
RELATED ARTICLES

Most Popular

Recent Comments