Sunday, May 19, 2024
HomeKeralaഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെനിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

ഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെനിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

ഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെനിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

ജോണ്‍സണ്‍ ചെറിയാന്‍. 
പരപ്പനങ്ങാടി:ഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെനിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. മാസങ്ങളായി തീരദേശ മേഖലയില്‍ അലയുകയായിരുന്ന ആണ്‍മയിലാണ് ഇന്നലെ പുലര്‍ച്ചെ ആലുങ്ങല്‍ കടപ്പുറത്തെ ടി ഫൈസലിന്റെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടുകാര്‍ അടുത്തെത്തിയിട്ടും യാതൊരു പരിഭ്രമവും കാട്ടാതെ ഇരുന്ന ഇരുപ്പില്‍ തന്നെയായിരുന്നു അവശനായ മയില്‍.
പിടികൂടുന്നത് കുറ്റകരമാണെന്നറിയാവുന്ന ഫൈസലും ഭാര്യ സറൂബിയയും സഹോദരി കുഞ്ഞിമോളും പരിസരത്തെ ഒഴിഞ്ഞു കിടക്കുന്ന പ്രാവിന്‍ കൂട്ടിലാക്കി സംരക്ഷിക്കുകയും അരിയും ഗോതമ്പും വെള്ളവും നല്‍കുകയായിരുന്നു. കൗണ്‍സിലറെയും പോലീസിനെയും ഫോറസ്റ്റ് ഓഫീസറെയും വിവരമറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments