Friday, May 24, 2024
HomePoemsകാമിനി. (കവിത)

കാമിനി. (കവിത)

കാമിനി. (കവിത)

റോസ്.
പ്രണയരസത്തിനു പകരമായ്
മധു ചഷകം നുരഞ്ഞപ്പോള്‍
പ്രണയം ഒളിച്ചോടിയത്രെ
കാതരമാകേണ്ട മനസുകളില്‍
കാമം കത്തുമ്പോള്‍
സ്വത്വം മറന്നുപോയെന്ന്
ഉടയാടകള്‍ മുഷിഞ്ഞ്
കുങ്കുമക്കുറി മാഞ്ഞ്
കുപ്പിവളകള്‍ ഉടഞ്ഞുപോയി
ഈറനോടെ മുടിയില്‍ചൂടിയ
തളിരിളം തുളസിക്കതിരും
മുല്ലമൊട്ടും വാടിയതിന്‍ ഗന്ധം
ഇനിയൊന്നു കുളിച്ചീറനായ്
ചേലയും മുലക്കച്ചയുമണിഞ്ഞ്
തിരുനെറ്റിയില്‍ കുങ്കുമം ചാര്‍ത്തണം
തരിവളയും പാദസരവും
ആലില വയറിന് ചന്തം ചാര്‍ത്തും
പൊന്നരഞ്ഞാണവുമണിയേണം
ഇടിഞ്ഞ തുളസിത്തറയും
വാടിയ തുളസിച്ചെടിയും
പുനരുജ്ജീവിപ്പിക്കണം
ഒളിച്ചോടിപ്പോയ പ്രണയത്തെ
പടിപ്പുരയും കടന്ന് വരുവതും കാത്ത്
കാതരയായ് കാത്തിരിക്കാമിനി

 

RELATED ARTICLES

Most Popular

Recent Comments