Thursday, March 28, 2024
HomeAmericaപച്ചപ്പുതപ്പണിഞ്ഞ് ആ കുളിരില്‍ 'ഇനിയും മരിക്കാത്ത ഭൂമി' യെ കാത്തുസംരക്ഷിക്കുന്ന പ്രകൃതിയ്ക്കായി ഇന്ന് 'ലോക പരിസ്ഥിതി...

പച്ചപ്പുതപ്പണിഞ്ഞ് ആ കുളിരില്‍ ‘ഇനിയും മരിക്കാത്ത ഭൂമി’ യെ കാത്തുസംരക്ഷിക്കുന്ന പ്രകൃതിയ്ക്കായി ഇന്ന് ‘ലോക പരിസ്ഥിതി ദിനം’.

പച്ചപ്പുതപ്പണിഞ്ഞ് ആ കുളിരില്‍ 'ഇനിയും മരിക്കാത്ത ഭൂമി' യെ കാത്തുസംരക്ഷിക്കുന്ന പ്രകൃതിയ്ക്കായി ഇന്ന് 'ലോക പരിസ്ഥിതി ദിനം'.

ജോണ്‍സണ്‍ ചെറിയാന്‍.
പച്ചപ്പുതപ്പണിഞ്ഞ് ആ കുളിരില്‍ ‘ഇനിയും മരിക്കാത്ത ഭൂമി’ യെ കാത്തുസംരക്ഷിക്കുന്ന പ്രകൃതിയ്ക്കായി ഇന്ന് ‘ലോക പരിസ്ഥിതി ദിനം’. ‘പ്രകൃതിയ്ക്കായി കൈകോര്‍ക്കാന്‍ ലോകം ഒരുമ്മിക്കട്ടെ’ എന്ന ആശയമാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യമായി യുഎന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പാരിസ് ഉടമ്പപടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് എതിര്‍പ്പ് അറിയിച്ച്‌ പിന്മാറിയതും, ആഗോള താപനവും എല്ലാം മറ്റി നില്‍ക്കുന്ന ഇരുണ്ട പശ്ചാത്തലത്തിലാണ് ഇത്തവണ പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ഈ അവസരത്തില്‍ മനുഷ്യന്‍റെ ഇടപെടലാണ് മുഖ്യ ചര്‍ച്ചയാകുന്നതും.
‘ധ്രുവപ്രദേശങ്ങള്‍ മുതല്‍ ഭൂമധ്യരേഖ വരെയുള്ള നാട്ടിലും നഗരത്തിലും ജീവിക്കുന്ന മുഴുവന്‍ മനുഷ്യവംശത്തെയും പ്രകൃതിയോട് ഇഴചേര്‍ക്കുക’ എന്ന വലിയ സന്ദേശം ഇത്തവണ നല്‍കുന്പോള്‍ പരിസ്ഥിതിയ്ക്കായി മുറവിളി കൂട്ടുന്ന സംഘടനകളും പ്രഖ്യാപനങ്ങളും കടലാസുകളില്‍ ഒതുങ്ങിപ്പോകുകയാണ്. ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്‍ ഒഴികെ ഇനിയും മരിക്കാത്ത ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിയോട് കൈകോര്‍ത്ത് ആ നിയമങ്ങള്‍ക്കനുസരിച്ച്‌ ഇഴ ചേര്‍ന്നാണ് ജീവിതം നയിക്കുന്നത്. മറ്റു ജീവജാലങ്ങളുടെ ഈ വഴിയിലേയ്ക്ക് പ്രകൃതിയേയും കൊണ്ടുവരിക എന്നതാണ് പരിസ്ഥിതി ദിനത്തില്‍ ഇത്തവണ ആഹ്വാനം ചെയ്യുന്നതും ഒരു മരം മുറിച്ചാല്‍ പകരം മരങ്ങള്‍ ഏതെങ്കിലും കോണില്‍ വെച്ചുപിടിപ്പിക്കുന്നതോ ദിനാചരണങ്ങളില്‍ ആയിരം തൈതകള്‍ നീളെ നടുന്നതോ നാളെ ഈ പച്ചപ്പുകള്‍.
തിരക്കേറിയ ഉപഭോഗ സംസ്കാരത്തില്‍ വര്‍ധിച്ചു വരുന്ന ആര്‍ത്തിയും ആസക്തിയും പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നത് കണ്ടു നില്‍ക്കാതെ നമ്മളില്‍ ഒരാള്‍ എങ്കിലും പ്രകരിച്ചു തുടങ്ങിയാല്‍ ആ ശൃംഖല പച്ചപ്പിനായി വളരുമെന്ന് ഉറപ്പ്. ആ പച്ചപ്പിന്‍റെ കുളിരില്‍ ഉറങ്ങി ആവോളം ഹരിതാഭംഗി നുകര്‍ന്ന് പച്ചപ്പിന്‍റെ മണ്ണില്‍ തഴച്ചു വളരാന്‍ നമ്മുടെ ഇരുളില്‍ മങ്ങിപ്പോയ മനസുകളെ പ്രകൃതിലേയ്ക്ക് തുറന്നുവയ്ക്കാം. ആ പ്രകൃതിയില്‍ നിന്നാണ്‌എ ഓരോ തുടിപ്പുകളും ഉണ്ടാകുന്നതെന്ന് മനുഷ്യന്‍ ഈ പരിസ്ഥിതി ദിനാചരണത്തില്‍ എങ്കിലും അറിയട്ടെ. ഇനിയും മരിക്കാത്ത ഭൂമിയ്ക്കായി…..
RELATED ARTICLES

Most Popular

Recent Comments