Friday, April 26, 2024
HomeAmericaഎസ്.എം.സി.സി അവാര്‍ഡ് വിതരണം ചെയ്തു.

എസ്.എം.സി.സി അവാര്‍ഡ് വിതരണം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം.
മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, 2016- 17 അദ്ധ്യയന വര്‍ഷം ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനയില്‍ നടത്തിയ മതബോധന പരിശീലന ക്ലാസുകളില്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.സി.സി ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു.
മെയ് 28-നു ഞായറാഴ്ച ഫൊറോനാ ദേവാലയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് സാജു വടക്കേല്‍, വൈസ് പ്രസിഡന്റ് മാത്യു പൂവന്‍, സെക്രട്ടറി റോബിന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED ARTICLES

Most Popular

Recent Comments