Tuesday, May 7, 2024
HomeLifestyleനാലു പട്ടികളെ നേരിടുന്ന ബാലന്‍റെ വീഡിയോ വൈറല്‍.

നാലു പട്ടികളെ നേരിടുന്ന ബാലന്‍റെ വീഡിയോ വൈറല്‍.

നാലു പട്ടികളെ നേരിടുന്ന ബാലന്‍റെ വീഡിയോ വൈറല്‍.

ജോണ്‍സണ്‍ ചെറിയാന്‍.

ഹൈദരാബാദ്: തെരുവപട്ടി ശല്യം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പൊതുവായ വിഷയമാണ്. തെരുവുപട്ടികളുടെ ആക്രമണത്തില്‍ ദിവസേന നിരവധി പേരാണ് ചികിത്സ തേടുന്നത്. അപ്രതീക്ഷിതമായി തെരുവുപട്ടികളുടെ മുന്നില്‍ പെട്ടാല്‍ എന്തായിരിക്കും നാം ആദ്യം ചെയ്യുക. ഹൈദരാബാദിലെ കുകത്പല്ലി സ്വദേശിയായ ഒരു കൊച്ചു ബാലന്‍ പുറത്തെടുത്ത ധൈര്യം നാലു നായ്ക്കളെയാണ് നിഷ്പ്രഭരാക്കിയത്.

മേയ് 27നാണ് സംഭവം. അര്‍ദ്ധരാത്രി 12.40 ഓടെ തെരുവുവിളക്കിന്‍റെ പാതിവെളിച്ചത്തില്‍ സമപ്രായക്കാരിയായ കൂട്ടുകാരിക്കൊപ്പം വീടുകളുടെ ഇടനാഴിയിലൂടെ നടന്നുനീങ്ങിയ ഈ കൊച്ചുമിടുക്കന്‍റെ മുന്നിലേക്ക് റോഡരുകില്‍ ഉറങ്ങിക്കിടന്ന നാലു നായ്ക്കളാണ് അപ്രതീക്ഷിതമായി ചാടിവീണത് . ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഒട്ടും മടിക്കാതെ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു.

എന്നാല്‍ ധൈര്യം വിടാതെ കയ്യില്‍ കിട്ടിയ കല്ലുമായി നായ്ക്കളുമായി പോരാടിയ ഇവന്‍റെ മുന്നില്‍ നായ്ക്കള്‍ കീഴടങ്ങി. പോരാട്ടം മതിയാക്കി വിജയിയായി അവന്‍ പോകുമ്പോള്‍ കാഴ്ചക്കാരായി ഏതാനും പേര്‍ ദൂരെ മാറിനില്‍ക്കുന്നുണ്ടായിരുന്നു. സംഭവം എന്തായാലുംസിസിടിവിയില്‍ പതിച്ച ഈ ദൃശ്യങ്ങള്‍ കുറച്ചുദിവസമായി യൂട്യൂബില്‍ വൈറലായി മാറിയിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments