Wednesday, May 1, 2024
HomeIndiaഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ബാലസോര്‍: ഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ ചാന്ദിപ്പോറിലെ ഇന്‍റഗ്രേറ്റര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്ന് രാവിലെ 10.56നായിരുന്നു പരീക്ഷണം. ഡിഫന്‍സ് റിസേര്‍ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റേയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്‍റേയും സംയുക്ത ഉദ്യമമാണ് ഈ ഭൂതലാന്തര മധ്യദൂര മിസൈല്‍. 1996 ജനുവരി 27നാണ് പൃഥ്വി ശ്രേണിയിലെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ദ്രവ്യ ഇന്ധനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന മിസൈലിന് 8.56 മീറ്റര്‍ നീളവും 110 സെന്‍റമീറ്റര്‍ വ്യാസവും 4,600 കിലോ ഭാരവുമുണ്ട്. 1,000 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട് പൃഥ്വി-2ന് അലുമിനിയം ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം.
RELATED ARTICLES

Most Popular

Recent Comments