Thursday, May 2, 2024
HomeCinemaപ്രഭാസിന്റെ വിവാഹവാര്‍ത്ത തെറ്റ്‌.

പ്രഭാസിന്റെ വിവാഹവാര്‍ത്ത തെറ്റ്‌.

പ്രഭാസിന്റെ വിവാഹവാര്‍ത്ത തെറ്റ്‌.

ജോണ്‍സണ്‍ ചെറിയാന്‍.
പ്രഭാസിന്റെ വിവാഹവാര്‍ത്ത കേട്ട് ഏറ്റവും കൂടുതല്‍ നിരാശരായത് അനുഷ്‌ക ആരാധകരായിരുന്നു. എന്നാല്‍ ബഹുബലി 2 വിന്റെ വലിയ വിജയത്തിന് ശേഷം സിനിമാപ്രേമികളുടെ ഇഷ്ടജോഡികളായി ഇരുവരും മാറിക്കഴിയുകയും ഇവരെ രണ്ടുപേരെയും ജീവിതത്തിലും ഒന്നിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍. അതിനിടെയാണ് പ്രഭാസിന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത വന്നത്. പ്രഭാസ് വിവാഹം ചെയ്യുന്നത് റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ പേരക്കുട്ടിയെ ആണ് എന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് പ്രഭാസിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
പ്രഭാസിന് വേണ്ടി ഒരു വിവാഹാലോചനയും നടക്കുന്നില്ലെന്നും അദ്ദേഹം ഇപ്പോള്‍ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. എങ്കിലും ഈ വാര്‍ത്ത അനുഷ്‌ക ആരാധകരെസന്തോഷിപ്പിച്ചിരിക്കുകയാണ് . പ്രഭാസും അനുഷ്‌കയും കടുത്ത പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാമാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിചിരുന്നെങ്കിലും പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തുകയുമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments