Friday, October 11, 2024
HomePoemsധ്യാനശിലകൾ അഥവാ സാത്താന്റെ തിരുവെഴുത്ത്. (കവിത)

ധ്യാനശിലകൾ അഥവാ സാത്താന്റെ തിരുവെഴുത്ത്. (കവിത)

ധ്യാനശിലകൾ അഥവാ സാത്താന്റെ തിരുവെഴുത്ത്. (കവിത)

ടി.എൻ .ബിജു. (Street Light fb group)
ദു:ഖങ്ങൾ ചിത്രങ്ങളെഴുതുന്ന
പെരുവഴിയമ്പലച്ചവരുകളിൽ
നിഷേധികളുടെ കവിതകളിൽ
ഇക്വിലാബുയരുന്ന തെരുവോരങ്ങളിൽ
ബോധിവൃക്ഷച്ചുവട്ടിലെ
നരമേധങ്ങളിൽ
നാടുകടത്തപ്പെട്ടവന്റെ വിലാസം തേടി
ഈറൻമുടിയഴിഞ്ഞാടുന്ന
വേനൽമഴയായി നീയെത്തുക
സ്നേഹത്തിന്റെ ലിംഗശിലകൾ
ആഴ്ന്നുയരുന്ന ആരാധനകളിൽ
ആസക്തിയുടെ തപസ്ഥാനങ്ങളിൽ
ഉന്മാദിനികളുടെ കുമ്പസാരങ്ങളിൽ
വ്യഭിചാരത്തിന്റെ ധ്യാനമന്ത്രങ്ങളിൽ
സാത്താന്റെ കൈയ്യൊപ്പുള്ള തിരുവെഴുത്തുകളിൽ
ദൈവങ്ങളുടെ അന്തഃപുരത്തിലെ
ഭോഗസാക്ഷ്യങ്ങളിൽ

നീയെനിക്കായി വരഞ്ഞിട്ടു പോയ
അടയാളവും തേടി
ഇന്നുഞാനെത്തും

ആലിപ്പഴങ്ങളെന്ന പോലെ നിന്നെ
വാരിയെടുക്കാൻ
നിന്റെ കണ്ണുകളിലെ
കൺമഷിക്കവിതകളിലേക്ക്
മദഗന്ധിനിയായ
നിന്റെ പറുദീസയിലേയ്ക്ക്
നിലാവസ്തമിക്കാത്ത
നിന്റെ സ്വപ്നത്തിലേക്ക് .

 

RELATED ARTICLES

Most Popular

Recent Comments