Friday, April 19, 2024
HomeCinemaബാല്യകാല സ്മരണകള്‍ പങ്കുവച്ച ബോളിവുഡ് നായിക പരിണീതി പറയുന്നത് ശുദ്ധനുണ; ബോളിവുഡ് നടിയെ പൊളിച്ചടുക്കി സഹപാഠി.

ബാല്യകാല സ്മരണകള്‍ പങ്കുവച്ച ബോളിവുഡ് നായിക പരിണീതി പറയുന്നത് ശുദ്ധനുണ; ബോളിവുഡ് നടിയെ പൊളിച്ചടുക്കി സഹപാഠി.

ബാല്യകാല സ്മരണകള്‍ പങ്കുവച്ച ബോളിവുഡ് നായിക പരിണീതി പറയുന്നത് ശുദ്ധനുണ; ബോളിവുഡ് നടിയെ പൊളിച്ചടുക്കി സഹപാഠി.

ജോണ്‍സണ്‍ ചെറിയാന്‍.
അഭിമുഖത്തിനിടെ ബാല്യകാല സ്മരണകള്‍ പങ്കുവച്ച ബോളിവുഡ് നായിക പരിണീതി ചോപ്ര ശരിക്കും പുലിവാല് പിടിച്ചു. സൈക്കിളിലാണ് സ്‌കൂളില്‍ പോയതെന്ന പരിണീതിയുടെ വാദത്തിനെതിരെ സഹപാഠി രംഗത്ത് വന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. മേരി പ്യാരി ബിന്ദു എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് അംബാലയിലെ ബാല്യകാലവും സ്‌കൂള്‍ ജീവിതവും അയവിറക്കി പരിണീതി സംസാരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിളിലാണ് സ്‌കൂളില്‍ പോയതെന്നും ഇടത്തരം കുടുംബപശ്ചാത്തലമായിരുന്നു തന്റേതെന്നും പരിണീതി പറഞ്ഞിരുന്നു.
കാനു ഗുപ്ത എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് പരിണീതിയുടെ സഹപാഠിയാണ് താനെന്നും താരം പറയുന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞ് രംഗത്തുവന്നത്. വലിയ കുടുംബത്തില്‍ നിന്ന് വന്ന് കാമറയ്ക്ക് മുന്നില്‍ കള്ളം വിളമ്പുന്നത് എന്തിനാണെന്നും നാണക്കേടാണെന്നും ഇയാള്‍ പറയുന്നു. കാറില്ല, പണമില്ലായിരുന്നു എന്നൊക്കെയുള്ള ശുദ്ധ നുണയാണെന്നും അവരുടെ അച്ഛന് കാറുണ്ടായിരുന്നുവെന്നും കാനു പറയുന്നു. സംഗതി വൈറലായതോടെ വിശദീകരണവുമായി പരിണീതി എത്തി. അച്ഛന്‍ ഓഫീസ് ആവശ്യത്തിന് ഉപയോഗിച്ച കാറായിരുന്നു വീട്ടിലുണ്ടായിരുന്നത്. അത് സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുമായിരുന്നില്ലെന്നും പരീണിതി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments