Thursday, March 28, 2024
HomeCinemaകളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചു മേജര്‍ രവി; ഇനി പരീക്ഷണം നിവിന്‍ പോളിക്കൊപ്പം; അടുത്ത വര്‍ഷം...

കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചു മേജര്‍ രവി; ഇനി പരീക്ഷണം നിവിന്‍ പോളിക്കൊപ്പം; അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നത് പ്രണയ ചിത്രമെന്ന് വാര്‍ത്തകള്‍.

കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചു മേജര്‍ രവി; ഇനി പരീക്ഷണം നിവിന്‍ പോളിക്കൊപ്പം; അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നത് പ്രണയ ചിത്രമെന്ന് വാര്‍ത്തകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പട്ടാള ചിത്രങ്ങളുടെ സ്വന്തം സംവിധായകനാണ് മേജർ രവി. മോഹൻലാലിനെ നായകനാക്കി സ്ഥിരമായി പട്ടാള ചിത്രങ്ങളെടുക്കുന്ന മേജർ ഒന്നും കളം മാറ്റിപ്പിടിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ലാലിനെയും കൈവിട്ട് യുവതാരം നിവിൻ പോളിയെ നായകനാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കാര്യങ്ങൾ ശരിയായി വന്നാൽ നിവിൻ പോളി മേജർ ചിത്രത്തിലെ നായകനാകും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി വരുന്നുതേയുള്ളൂ എന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നുമാണ് അറിയുന്നത്.
യുദ്ധചിത്രങ്ങളിൽ അഗ്രഗണ്യനായ മേജർ രവി പ്രണയ ചിത്രത്തിന്റെ ഒരുക്കത്തിലാണെന്നാണ് അറിയുന്നത്. നിവിൻ പോൽയ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള പ്രണയ ചിത്രമാണെന്നാണ് വാർത്തകൾ. സ്‌ക്രിപ്റ്റിങ് പൂർത്തിയായി വരുന്നതേയുള്ളൂ. ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ ജോമോൻ ടി ജോൺ നിർമ്മാതാവായി തുടക്കം കുറിക്കുകയാണ്. നിർമ്മിക്കുകയ മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നതും ജോമോൻ തന്നെയാണത്രെ.
 ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നിവിന്റെ നായികയായി അഭിനയിക്കാൻ ഒരു പുതുമുഖ നടിയെ തിരയുകയാണത്രെ ടീം. പേരും മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്നതും വൈകാതെ പ്രഖ്യാപിക്കും. മേജർ രവിക്ക് ഈ സിനിമ മോഹൻലാൽ അല്ലാതെ മോഹൻലാൽ ചിത്രത്തിൽ എത്തുന്ന മൂന്നാമത്തെ നായകനാണ് (മമ്മൂട്ടിക്കും പൃഥ്വിക്കും ശേഷം) നിവിൻ പോളി. ഏറെ പ്രതീക്ഷയോടെ വന്ന 1971 ബിയോണ്ട് ബോർഡേഴ്സിന്റെ പരാജയം മേജർ രവിയെ ശരിക്കും അലട്ടിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments