Thursday, April 25, 2024
HomeKeralaസംസ്ഥാനത്തു വ്യാപകമായി മഴ ലഭിച്ചു. കാലവര്‍ഷമല്ലെന്ന് കാലാവസ്ഥാ അധികൃതര്‍.

സംസ്ഥാനത്തു വ്യാപകമായി മഴ ലഭിച്ചു. കാലവര്‍ഷമല്ലെന്ന് കാലാവസ്ഥാ അധികൃതര്‍.

സംസ്ഥാനത്തു വ്യാപകമായി മഴ ലഭിച്ചു. കാലവര്‍ഷമല്ലെന്ന് കാലാവസ്ഥാ അധികൃതര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കാലവര്‍ഷം എത്തുന്നതിനു മുന്‍പേ സംസ്ഥാനത്തു വ്യാപകമായി മഴ ലഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തു മഴയ്ക്ക് അനൂകൂലമായ സാഹചര്യം രൂപപ്പെട്ടുവരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനിടെ, കോട്ടയം മുണ്ടക്കയത്തിനു സമീപം കനത്ത മഴയെത്തുടര്‍ന്നു വീടിനുമുകളിലേക്കു മരം കടപുഴകി വീണ് മൂന്നു പേര്‍ക്കു സാരമായി പരുക്കേറ്റു.
ചൊവ്വാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണു ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദവും മഴ വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. കടല്‍ക്ഷോഭത്തിനുള്ള സാധ്യതയും തളളിക്കളയാനാവില്ല.
RELATED ARTICLES

Most Popular

Recent Comments