Saturday, April 27, 2024
HomeCinemaവൃദ്ധസദനത്തിലാക്കുന്നതിനെ തടഞ്ഞ മുന്‍കാലനടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ കടന്നുകളഞ്ഞു.

വൃദ്ധസദനത്തിലാക്കുന്നതിനെ തടഞ്ഞ മുന്‍കാലനടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ കടന്നുകളഞ്ഞു.

വൃദ്ധസദനത്തിലാക്കുന്നതിനെ തടഞ്ഞ മുന്‍കാലനടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ കടന്നുകളഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: വൃദ്ധസദനത്തിലാക്കുന്നതിനെ തടഞ്ഞ മുന്‍കാലനടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിയുന്ന നടി ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബോളിവുഡ് താരം ഗീത കപൂറിനെയാണ് മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പക്കീസ, റസിയ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ഗീതാ കപൂര്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന നടി ഇന്ന് ആരോരുമില്ലാത്ത അവസ്ഥയിലാണ്.
ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗീതയെ പ്രവേശിപ്പിച്ചത്. മകനാണ് അന്ന് ഗീതയുടെ കൂടെ ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയെ രോഗം ഭേദമായശേഷം ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ പിന്നീട് ആരും എത്തിയില്ല. ഇതുവരെയുള്ള ചികിത്സാ തുക ഒന്നര ലക്ഷം രൂപയുമാണ്. എന്നാല്‍ അത് നല്‍കാനോ നടിയെ കൂട്ടിക്കൊണ്ടുപോകാനോ വിവരങ്ങള്‍ അന്വേഷിക്കാനോ ഇതുവരെ ബന്ധുക്കളൊന്നും എത്തിയില്ലെന്നാണ് പറയുന്നത്.
മകന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. ഡിസ് ചാര്‍ജ് ചെയ്യുന്ന ദിവസം ബില്‍ അടയ് ക്കാനുള്ള പണം എടിഎമ്മില്‍ നിന്ന് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് മകന്‍ പുറത്ത് പോയതെന്ന് ഗീത പറയുന്നു. എന്നാല്‍ പിന്നീട് മടങ്ങി വന്നിട്ടില്ല. തുടര്‍ന്ന് മകന്‍ രാജയുമായും മകള്‍ പൂജയുമായും ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയെ വൃദ്ധസദനത്തിലേക്ക് മാറ്റാനാണ് നീക്കമെന്നും കള്ളം പറഞ്ഞാണ് ഇവരുടെ മകന്‍ ആശുപത്രിയില്‍ ഇവരെ അഡ് മിറ്റ് ചെയ് തതെന്നും ഡോക്ടര്‍മാരും വ്യക്തമാക്കുന്നു.
നടിയുമായി സംസാരിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. മകന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും ഇവര്‍ പറയുന്നു. ആഴ് ചയില്‍ ഒരു ദിവസം മാത്രമേ ഇവര്‍ക്ക് ഭക്ഷണം നല്‍കുകയുള്ളൂ. വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത വെളിപ്പെടുത്തി.
RELATED ARTICLES

Most Popular

Recent Comments