Saturday, April 20, 2024
HomeKeralaകോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. പാണക്കാട് ഹൈദരലി തങ്ങൾ,മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പണ്ഡിതർ പ്രഖ്യാപനവും നടത്തി.മനസ്സിൽ നിന്ന് തിന്മകളകറ്റി നന്മകൾ നെഞ്ചിലേറ്റുന്ന പുണ്യമാസമാണ് റംസാൻ. പുണ്യ പ്രവൃത്തികളും സൽപ്രവൃത്തികളും നോമ്പിന്റെ ഭാഗമായി വിശ്വാസികൾ ചെയ്യുന്നു.
ഇസ്‌ളാം വിശ്വാസികൾക്ക്, ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പുണ്യമാസാരംഭം ആണ്.പ്രഭാതം മുതൽ പ്രദോഷം വരെ ഉപവാസമിരിക്കുന്നതിലൂടെ ശരീരത്തിന്റെ ശുദ്ധീകരണം കൂടിയാണ് നടക്കുന്നത്.അഗതികൾക്കും അശരണർക്കും സഹായം ചെയ്ത് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയും എല്ലാവരും തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ചെയ്യുന്ന മാസം കൂടിയാണിത്.
പതിനൊന്നു മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ പരിശീലനം കൂടിയാണ് ഈ ഒരു മാസത്തെ വ്രതം. മാസപ്പിറവി കണ്ടതിനാൽ ഒമാനിൽ റമദാൻ ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയാവും അറിയിച്ചു. മറ്റു ഗൾഫ് നാടുകളിലും ഇന്ന് തന്നെയാണ് റംസാൻ ആരംഭം.
RELATED ARTICLES

Most Popular

Recent Comments