Saturday, May 4, 2024
HomeIndiaവോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍അവതരിപ്പിച്ചു.

വോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍അവതരിപ്പിച്ചു.

വോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍അവതരിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  പ്രീപെയ്ഡ് വരിക്കാര്‍ക്ക് ആഹ്‌ളാദം പകര്‍ന്നുകൊണ്ട് വോഡഫോണ്‍ ഇന്ത്യ പുതിയ സമഗ്രമായ പ്ലാനുകള്‍ (വോയ്‌സ് പ്ലസ് ഡാറ്റ) അവതരിപ്പിച്ചു. വോഡഫോണ്‍ സൂപ്പര്‍ ഡേ, വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനുകള്‍ വഴി പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി കോളുകളും സൗജന്യ ഡാറ്റയും ലഭിക്കും.
വോഡഫോണ്‍ സൂപ്പര്‍ ഡേയില്‍ വരിക്കാര്‍ക്ക് 19 രൂപയ്ക്കു റീചാര്‍ജ് ചെയ്ത് വോഡഫോണ്‍ ശൃംഖലയില്‍ ഒരു ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും 100 എം ബി ഡാറ്റയും (4ജി ഹാന്‍ഡ് സെറ്റുകളില്‍) ആസ്വദിക്കാം. വോഡഫോണ്‍ സൂപ്പര്‍ വീക്കിലൂടെ 49 രൂപയ്ക്കു റീചാര്‍ജ് ചെയ്ത് വോഡഫോണ്‍ ശൃംഖലയില്‍ ഒരാഴ്ചത്തേക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ് ടി ഡി കോളുകളും 250 എം ബി ഡാറ്റയും (4ജി ഹാന്‍ഡ് സെറ്റുകളില്‍) ഉപയോഗിക്കാം. കൂടാതെ വോഡഫോണ്‍ സൂപ്പര്‍ വീക്കിലൂടെ 89 രൂപയ്ക്കു റീചാര്‍ജ് ചെയ്ത് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 100 മിനിറ്റ് അധിക ടോക്ക് ടൈം കൂടുതലായി നേടാം.
തുടര്‍ച്ചയായി സംയോജിത പാക്ക് വാങ്ങലിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഓരോ ആഴ്ചയിലും ഈ സൗകര്യങ്ങള്‍ മുടക്കമില്ലാതെ ആസ്വദിക്കാനാകും. ഉപഭോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് ഏറ്റവും മികച്ച മൂല്യവും അനുഭവവും നല്‍കുന്നതില്‍ വോഡഫോണ്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദി സൂപ്പര്‍ പദ്ധതി ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കാത്ത സൂപ്പര്‍ ഡേ, സൂപ്പര്‍ വീക്ക് പ്ലാനുകള്‍ നല്‍കുന്നതില്‍ ആഹ്ലാദമുണ്ടെന്നും വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു. സൂപ്പര്‍ ഡേ, സൂപ്പര്‍ വീക്ക് പാക്കുകള്‍ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും, വെബ്‌സൈറ്റിലും, മൈ വോഡഫോണ്‍ ആപ്പിലും ലഭ്യമാണ്. നിരക്കുകള്‍ ഓരോ സര്‍ക്കിലും വ്യത്യസമായേക്കാം.
RELATED ARTICLES

Most Popular

Recent Comments