Sunday, May 5, 2024
HomeCinemaഇനി മിണ്ടാതിരിക്കാനാവില്ല; മറുപടിയുമായി നടി അര്‍ച്ചന.

ഇനി മിണ്ടാതിരിക്കാനാവില്ല; മറുപടിയുമായി നടി അര്‍ച്ചന.

ഇനി മിണ്ടാതിരിക്കാനാവില്ല; മറുപടിയുമായി നടി അര്‍ച്ചന.

ജോണ്‍സണ്‍ ചെറിയാന്‍. 
ഡി.എെ.ജിക്കൊപ്പം കാര്‍യാത്ര നടത്തിയതിന്‍റെ പേരില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് സീരിയല്‍ താരം അര്‍ച്ചന സുശീലന്‍. പ്രചരണങ്ങള്‍ ഒരുപാട് ആയപ്പോഴാണ് താന്‍ ഫെയ്സ്ബുക്ക് പേജില്‍ നേരിട്ട് ലൈവായി വന്ന് വിശദീകരണം നല്‍കുന്നതെന്നും അര്‍ച്ചന വിശദമാക്കുന്നു.
മാത്രമല്ല സംഭവത്തെക്കുറിച്ച്‌ വിശദമായ ഒരു കുറിപ്പും അര്‍ച്ചന പങ്കുവച്ചിട്ടുണ്ട്.
എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുകയാണ്. എനിക്കൊപ്പം ഇപ്പോള്‍ അച്ഛനും സഹോദരിയും മറ്റ് കുടുംബാംഗങ്ങളുമുണ്ട്. ഒരു സുഹൃത്താണ് ഒരു ചാനലില്‍ ഇത്തരത്തില്‍ വാര്‍ത്ത സ്ക്രോള്‍ ചെയ്യുന്ന വിവരം എന്നോട് പറയുന്നത്. അതാണ് നേരിട്ട് വന്നത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ചിത്രീകരണ തിരക്കുകള്‍ കാരണം ഇതുവരെ ആര്‍ക്കെതിരെയും പരാതി നല്‍കാന്‍ കഴിഞ്ഞില്ല. എന്റെ അച്ഛന്‍ ആര്‍ടിഡി കമാന്റന്റ് ആണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് ഡിഐജി. ഞാനും എന്റെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹവും വന്നിരുന്നു.
വ്യക്തിപരമായി അറിയുന്നത് കൊണ്ട് അദ്ദേഹം ഞങ്ങളെ ചടങ്ങില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. എന്നാല്‍ ഇത് ചിലര്‍ വളച്ചൊടിക്കുകയും വലിയ സംഭവമാക്കുകയും ചെയ്തു. ഇതാദ്യമായല്ല ഇത്തരക്കാര്‍ എന്നെ ആക്രമിക്കുന്നത്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ എന്റെ പേരുമായി ബന്ധപ്പെടുത്തി കഥകള്‍ മെനഞ്ഞിരുന്നു. ഈ ചടങ്ങില്‍ ഞാന്‍ മാത്രമല്ല എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments