Thursday, May 2, 2024
HomeCinemaമൈക്കിള്‍ ഇടിക്കുളയാകാന്‍ മോഹന്‍ലാല്‍ എത്തി.

മൈക്കിള്‍ ഇടിക്കുളയാകാന്‍ മോഹന്‍ലാല്‍ എത്തി.

മൈക്കിള്‍ ഇടിക്കുളയാകാന്‍ മോഹന്‍ലാല്‍ എത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. ചിത്രത്തിൽ മൈക്കിൾ ഇടിക്കുളയാകാൻ മോഹൻലാലും ജോയിൻ ചെയ്തു.
അങ്കമാലി ഫെയിം അന്ന രേഷ്മ രാജാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രിയങ്കയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ടു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ കാണിക്കുന്നത്. മുന്തിരി വള്ളികള്‍ക്ക് ശേഷം അനൂപ് മേനോനും ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിദ്ദീക്ക്, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ശഇവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
ഛായാഗ്രാഹണം വിഷ്ണു ശര്‍മ്മയും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കും. റഫീക്ക് അഹ്മദ്, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അനില്‍ പനച്ചീരാന്‍, സന്തോഷ് വര്‍മ്മ, മനു രഞ്ജിത്ത് എന്നിവരാണ് ഗാനരചന. തിരുവനന്തപുരം സെന്റ്‌സ് സേവിയേഴ്‌സ് കോളേജില്‍ മേയ് 17ന് ചിത്രീകരണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments