Thursday, March 28, 2024
HomeAmericaനാഷണല്‍ ജ്യോഗ്രഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഡാളസില്‍ നിന്നുള്ള പ്രണയ്ക്ക് കിരീടം.

നാഷണല്‍ ജ്യോഗ്രഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഡാളസില്‍ നിന്നുള്ള പ്രണയ്ക്ക് കിരീടം.

നാഷണല്‍ ജ്യോഗ്രഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഡാളസില്‍ നിന്നുള്ള പ്രണയ്ക്ക് കിരീടം.

പി.പി. ചെറിയാന്‍.
ഇര്‍വിംഗ് (ഡാളസ്സ്): വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ ജിയോഗ്രാഫിക്ക് ബി ചാമ്പ്യന്‍ഷിപ്പില്‍ കരോള്‍ട്ടണ്‍ ഡ്യുവറ്റ് മിസില്‍ സ്കൂളില്‍ നിന്നുള്ള 8-ാം ഗ്രേഡ് വിദ്യാര്‍ത്ഥി പ്രണയ് വരദ വിജയിയായി. 10 മുതല്‍ 14 വയസ്സുള്ള 54 മത്സരാര്‍ത്ഥികളില്‍ നിന്നാണ് പ്രണയ്നെ വിജയിയായി പ്രഖ്യാപിച്ചത്.
അമ്പത് സംസ്ഥാനങ്ങളില്‍ നിന്നും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ, അറ്റ്ലാന്റിക്ക ടെറിറ്റൊറീസ്, പസഫിക് ടെറിറ്റൊറീസ്, ഡിഫന്‍സ് സ്കൂളുകള്‍ എന്നിവയില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയവരായിരുന്ന നാഷണല്‍ മത്സരത്തില്‍ മാറ്റുരച്ചത്.2 മണിക്കൂര്‍ നീണ്ടുനിന്ന ഫൈനല്‍ മത്സരത്തില്‍ മില്‍വാക്കിയില്‍ നിന്നുള്ള പതിനാല് വയസ്സുകാരന്‍ തോമസ് റൈറ്റിനെയാണ് പ്രണയ് പരാജയപ്പെടുത്തിയത്.
5 ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയാണ് പ്രണെ നല്‍കിയത്.50000 ഡോളറിന്റെ കോളേജ് സ്ക്കോളര്‍ഷിപ്പാണ് പ്രണയെ കാത്തിരിക്കുന്നത്.ഡ്യുവിറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആഷ്ലി ബ്രൗണ്‍ പ്രണയയുടെ വിജയം സ്കൂളിന് ലഭിച്ച വലിയ അംഗീകാരമാണെന്നും, അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും അനുമോദന സംന്ദേശത്തില്‍ പറഞ്ഞു.കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് മകന് ലഭിച്ചതെന്ന് ആനാന്ദാശ്രുക്കള്‍ പൊഴിച്ച് മാതാവ് വാസുകി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments