Wednesday, May 8, 2024
HomeIndiaമോട്ടോര്‍ ബൈക്ക് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു.

മോട്ടോര്‍ ബൈക്ക് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു.

മോട്ടോര്‍ ബൈക്ക് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മോട്ടോര്‍ ബൈക്ക് നിര്‍മാണ മേഖലയില്‍ മുന്‍നിരക്കാരായ ഡുക്കാറ്റി ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു. ഇവിഎം മോട്ടോര്‍സിന്റെ നേതൃത്വത്തില്‍ 12,000 സ് ക്വയര്‍ ഫീറ്റില്‍ അത്യാധുനിക ഉപകരണങ്ങളും മികച്ച സേവനങ്ങളും ഉറപ്പു നല്‍കിയാണ് മരടില്‍ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഡെല്‍ഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബംഗളൂരു എന്നിവയ് ക്ക് പുറമേ ഇന്ത്യയിലെ ആറാമത്തെ ഡുക്കാറ്റി ഷോറൂമാണ് കൊച്ചിയിലേത്.
ക്രൂയിസര്‍, നേക്കഡ് മോട്ടോര്‍ സൈക്കിള്‍, സൂപ്പര്‍ ബൈക്ക്, സ് പോര്‍ട്ട് സ് ടൂറിംഗ്, അഡ്വഞ്ചര്‍ എന്‍ഡ്യൂറോ, സ് ക്രാബ്ലര്‍ ബൈക്ക് എന്നിങ്ങനെ 20 ഓളം മോഡലുകളാണ് ഷോറൂമിലുള്ളത്. ഡുക്കാറ്റി, സ് ക്രാബ്ലര്‍ മോഡലുകളുടെ വസ് ത്രശേഖരവും മറ്റ് മോട്ടോര്‍ സൈക്കിള്‍ ആക് സസറികളും ഷോറൂമില്‍ ലഭ്യമാണ്. ഡുക്കാറ്റി ഈ വര്‍ഷം അഞ്ച് പുതിയ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഷോറൂമിന്റെ ഉദ് ഘാടന വേളയില്‍ ഡുക്കാറ്റി ഇന്ത്യ മാനേജിംഗ് ഡയറക് ടര്‍ രവി അവലൂര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments