Saturday, May 4, 2024
HomePoemsനിഗൂഢതയുടെതാഴ്‌വര. (കവിത)

നിഗൂഢതയുടെതാഴ്‌വര. (കവിത)

നിഗൂഢതയുടെതാഴ്‌വര. (കവിത)

കുര്യൻ ജോർജ്. (Street Light fb group)
നിഗൂഢമായ താഴ്വരയില് മഞ്ഞു പെയ്തിരുന്നു,
ചതുപ്പില് ഉയർന്ന് താഴ്ന്ന കൈളില് ഉയർത്തിപ്പിടിച്ച ഹൃദയമുണ്ടായിരുന്നു
അഗാധമായ ഉൾത്തടങ്ങളില് അടക്കിപ്പിടിച്ചതേങ്ങല് ഉണ്ടായിരുന്നു
എഴുതപ്പെടാത്തവിലാപകാവ്യം പോലെ
ചെവിയോർത്താൽ കേൾക്കാം ആത്മാവ് നഷ്ടപ്പെട്ട ഒരുവന്റെ ഹൃദയo മുറിഞ്ഞ നിലവിളി
ഇവിടം വിജനമാണ്, രാത്രിയുടെ കറുത്ത കുപ്പായം ധരിച്ചെത്തുന്ന ബാഹ്യ രൂപങ്ങൾ നിഴലുകൾ
വേലിയേറ്റങ്ങളില് വീണ്ടുമുയർന്ന് വരുന്ന കൈകളില് രക്തം വാർന്ന് ഒലിച്ചിരുന്നു
അരുതാത്തതെന്തോ ഇവിടം ഒരുങ്ങുന്നുണ്ട്..ഷേർലക് ഹോംസ് ന്റെ വേട്ടനായ യെപ്പോലെ തിളങ്ങുന്ന വന്യമായ കണ്ണുകൾ, തീതുപ്പുന്ന നാവ്.. ഞെട്ടിയുണർന്ന് എഴുന്നേൽക്കാൻ ശ്രമിക്കവേ, അയാളുടെ പാതിയടഞ്ഞ മിഴികളിലൂടെ അവ്യക്തമായ വെളുത്ത ഉടുപ്പിട്ട ചിത്രങ്ങൾ, മാലാഖമാർ.. അതേ ഇവിടെ ഒരുങ്ങുകയാണ് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് മനസ്സും,തയ്യാറായേ പറ്റൂ.. മിഴി പൂട്ടിയടച്ച് ബെഡിൽ കിടക്കുമ്പോൾ ഉയർന്ന് താഴ്ന്ന ഹൃദയമിടിപ്പിനുമപ്പുറം, അയാൾ കണ്ടു വിചിത്രമായ, സചിത്ര ലോകം… അതെ ഇവിടം നിഗൂഢമാണ്.. മനസ്സ് പായുകയാണ് തീതുപ്പി, കണ്ണുകൾ വന്യമായ് തിളങ്ങി, നിതാന്തതയുടെ ചതുപ്പിലേക്ക്….
RELATED ARTICLES

Most Popular

Recent Comments