Tuesday, April 23, 2024
HomePoemsപിൻവഴികളിൽ. (കവിത)

പിൻവഴികളിൽ. (കവിത)

പിൻവഴികളിൽ. (കവിത)

ഇന്ദു വിനീഷ്. (Street Light fb group)
ആദ്യയാത്ര ഒരു ചോരപ്പുഴയിലൂടായിരുന്നു
പിന്നീടൊരു സ്നേഹത്തണലിൻ തണുപ്പിൽ
ജീവിതത്തിൻ ഉഷ്ണക്കാറ്റടിച്ചതിൽ പിന്നേ , ഒരു തണൽക്കരയേറാനുള്ള ഓട്ടം … കുന്നിന്മുകളിലെ തണല്മരത്തിൻ ചോട്ടിലേന്തി വലിഞ്ഞെത്തുമ്പോൾ പ്രാരാബ്ധക്കാറ്റേറ്റു ഇലയില്ലാ
മരമായതു മാറിപ്പോകും
അവിടുന്നടുത്ത തണൽമരം തേടിയിട്ടങ്ങിനെയങ്ങിനെ
ഒടുവിലൊരു പിടിചാരമായി സമുദ്രത്തിന്നലകളിലൊഴുകിയൊഴുകി …
പിൻവഴികളിൽ പൊഴിഞ്ഞുപോയൊരു സ്വപ്നമുണ്ടായിരുന്നു ഒന്നു ജീവിക്കണം …. സമാധാനത്തോടെ …
RELATED ARTICLES

Most Popular

Recent Comments