Saturday, April 27, 2024
HomeNewsപാരച്യൂട്ട് ഹൈവോള്‍ട്ടേജ് ലൈനില്‍ കുടുങ്ങി: യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

പാരച്യൂട്ട് ഹൈവോള്‍ട്ടേജ് ലൈനില്‍ കുടുങ്ങി: യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

പാരച്യൂട്ട് ഹൈവോള്‍ട്ടേജ് ലൈനില്‍ കുടുങ്ങി: യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊളംബോ; സൈനികപരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ടില്‍ പറന്ന ശ്രീലങ്കന്‍ യുവതി മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പാരച്യൂട്ടില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവതി ഹൈവോള്‍ട്ടേജ് ലൈനില്‍ കുരുങ്ങിപ്പോയത്.
പാരച്യൂട്ട് ലൈനില്‍ കുടുങ്ങിയതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു. പാരച്യൂട്ടില്‍ കുടുങ്ങിപ്പോയ യുവതിക്ക് ഈ സമയം ഷോക്കടിച്ചെങ്കിലും സമചിത്തത കൈവിടാതെ ഇവര്‍ കുരുക്കില്‍ നിന്ന് നൂഴ്ന്നിറങ്ങി.
നിലത്തു വീണ ഇവരെ ഉടന്‍ തന്നെ സൈനികര്‍ ആസ്പത്രിയിലേക്ക് മാറ്റി.
കാലിന് പൊള്ളലേറ്റതൊഴിച്ചാല്‍ മറ്റു കാര്യമായ പരിക്കൊന്നും യുവതിക്കുണ്ടായിട്ടില്ല. അപകടത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒരു പ്രദേശവാസി തന്റെ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments