Saturday, April 27, 2024
HomeCinemaകെആര്‍കെ പൊട്ടിക്കുന്ന വെടികള്‍ക്ക് ഒരു കുറവുമില്ല. പുതിയത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്.

കെആര്‍കെ പൊട്ടിക്കുന്ന വെടികള്‍ക്ക് ഒരു കുറവുമില്ല. പുതിയത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്.

കെആര്‍കെ പൊട്ടിക്കുന്ന വെടികള്‍ക്ക് ഒരു കുറവുമില്ല. പുതിയത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്.

ജോണ്‍സണ്‍ ചെറിയാന്‍.
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് കളിയാക്കി മലയാളികളുടെ വെറുപ്പ് ഏറ്റുവാങ്ങി, ഒടുവില്‍ ഗത്യന്തരമില്ലാതെ മാപ്പു പറഞ്ഞ കമല്‍.ആര്‍.ഖാനെ (കെആര്‍കെ) ഓര്‍മ്മയില്ലേ. വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ കെആര്‍കെ പൊട്ടിക്കുന്ന വെടികള്‍ക്ക് ഒരു കുറവുമില്ല. പുതിയത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്. മാതൃദിനത്തിന്റെ തലേന്ന് ട്വിറ്ററില്‍ ആണ് ആ സത്യം കെആര്‍കെ വെളിപ്പെടുത്തിയത്.
ചെറുപ്പത്തില്‍ കെആര്‍കെയെ മാതാവ് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചിരുന്നു. കുടുംബത്തിന്റെ അഭിമാനം കളഞ്ഞ് സിനിമ കണ്ടു നടന്നതാണ് അമ്മയെ ചൊടിപ്പിച്ചത്. അമ്മ അന്ന് വിഷം തരുമെന്ന് കെആര്‍കെയോട് പറഞ്ഞു. പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അമ്മക്ക് അഭിമാനമുണ്ട് – വിവാദ നായകന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും അന്ന് വിഷം കൊടുക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. കെആര്‍കെയെ കണക്കറ്റ് പരിഹസിച്ചും. അമ്മക്ക് പറ്റിയ അബദ്ധം ചൂണ്ടിക്കാണിച്ചും ബോളിവുഡ് നിരൂപകനെ ആക്രമിക്കുന്നത് തുടരുകയാണ് സോഷ്യല്‍ മീഡിയ.
RELATED ARTICLES

Most Popular

Recent Comments