Saturday, May 18, 2024
HomeKeralaകരൂരില്‍ വാഹനാപകടം; മരിച്ചത് കാസര്‍കോടുനിന്നും വേളാങ്കണ്ണി യാത്ര പോയവര്‍.

കരൂരില്‍ വാഹനാപകടം; മരിച്ചത് കാസര്‍കോടുനിന്നും വേളാങ്കണ്ണി യാത്ര പോയവര്‍.

കരൂരില്‍ വാഹനാപകടം; മരിച്ചത് കാസര്‍കോടുനിന്നും വേളാങ്കണ്ണി യാത്ര പോയവര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ശനിയാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോടുനിന്നും വേളങ്കണ്ണിയിലേക്ക് യാത്ര പോയവര്‍. പത്ത് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ പത്തു പേരാണ് ഉണ്ടായിരുന്നത്. അഞ്ചു പേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വേളാങ്കണ്ണിയില്‍ നിന്നും തിരിച്ച് കേരളത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
RELATED ARTICLES

Most Popular

Recent Comments