Friday, March 29, 2024
HomeCinemaഅജിത് കുമാറിന്‍റെ വിവേഗം ടീസറിന് വന്‍ മുന്നേറ്റം; 12 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത് ഇരുപത് ലക്ഷത്തി...

അജിത് കുമാറിന്‍റെ വിവേഗം ടീസറിന് വന്‍ മുന്നേറ്റം; 12 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത് ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍.

അജിത് കുമാറിന്‍റെ വിവേഗം ടീസറിന് വന്‍ മുന്നേറ്റം; 12 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത് ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തല അജിത് കുമാറിന്‍റെ വിവേഗം ടീസറിന് വന്‍ മുന്നേറ്റം. യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ 12 മണിക്കൂറിനുള്ളില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടു. രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തിന് മുകളില്‍ ലൈക്ക് ഇതേ സമയം കൊണ്ട് ടീസര്‍ സ്വന്തമാക്കി. വിജയ് ചിത്രം തെരി, രജനീകാന്ത് ചിത്രം കബാലി എന്നിവയുടെ ടീസര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ടീസര്‍.
കബാലി ടീസര്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് കോടി കാഴ്ചക്കാരെ നേടിയിരുന്നു. ഈ റെക്കോര്‍ഡ് വിവേഗം തകര്‍ക്കുമോ എന്ന് കാത്തിരുന്നറിയാം. വീരം, വേതാളം എന്നീ സിനിമകള്‍ക്ക് പിന്നാലെ ശിവയുടെ രചനയിലും സംവിധാനത്തിലും അജിത് നായകനാകുന്ന ചിത്രമാണ് വിവേഗം. ഇത്തവണ സ്‌പൈ ത്രില്ലറാണ് ചിത്രം. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ ഇന്റര്‍പോള്‍ ഓഫീസറുടെ റോളിലാണ് അജിത്. ബൈക്ക് ചേയ്‌സും സിക്‌സ് പാക്കും ബോംബ് സ്‌ഫോടനവും ഷൂട്ട് ഔട്ടും ഒക്കെയായി ഒരു ബോണ്ട് സീരീസ് ത്രില്ലറിന്റെ ഫീല്‍ ആണ് വിവേഗം ടീസറിന്റേത്.  
RELATED ARTICLES

Most Popular

Recent Comments