Thursday, March 28, 2024
HomeKeralaബൈജു കൊട്ടാരക്കരയുടെ മക്കളെ വീട്ടില്‍നിന്നും ഇറക്കിവിട്ട ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

ബൈജു കൊട്ടാരക്കരയുടെ മക്കളെ വീട്ടില്‍നിന്നും ഇറക്കിവിട്ട ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

ബൈജു കൊട്ടാരക്കരയുടെ മക്കളെ വീട്ടില്‍നിന്നും ഇറക്കിവിട്ട ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സിനിമാസംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും മകനെയും വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഫെഡറല്‍ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍.ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ഫെഡറല്‍ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജര്‍ അനിതയോട് 26ന് ആലുവ ഗവ. ഗസ്റ്റ്‌ഹൌസില്‍ നടക്കുന്ന ക്യാമ്പ്‌കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.
തന്റെ പേരില്‍ വരാപ്പുഴയിലുള്ള രണ്ടു കോടിയോളംരൂപ വിലമതിക്കുന്ന വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്ക് കോടതി ഉത്തരവുപ്രകാരം മാറ്റിയിരുന്നു. ഏപ്രില്‍ 26ന് പഠനപരിശീലനത്തിന്റെ ഭാഗമായി മക്കള്‍ കോട്ടയത്തായിരിക്കുമ്പോള്‍ വീട് കുത്തിത്തുറന്ന് വരാപ്പുഴ ഫെഡറല്‍ ബാങ്ക് വനിതാ മാനേജരും ജീവനക്കാരുംചേര്‍ന്ന് പുതിയ താക്കോലിട്ട് പൂട്ടിയതായി പരാതിയില്‍ പറയുന്നു. ഏപ്രില്‍ 29ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിവരമറിയുന്നത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിനുമുന്നിലുണ്ടായിരുന്നു. വീട് ബാങ്ക് ജപ്തിചെയ്തുവെന്നാണ് മാനേജര്‍ ഇവരെ അറിയിച്ചത്.
തല്‍ക്കാലം താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലെന്നുപറഞ്ഞപ്പോള്‍ ജപ്തിക്കായി ബാങ്ക് നിയോഗിച്ച ഗുണ്ടകളെ വിളിച്ചുവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ മകള്‍ തളര്‍ന്നുവീണു. സഭ്യേതരമല്ലാത്ത ഭാഷയില്‍ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയില്‍ പറയുന്നു. ഒറ്റയ്ക്കുതാമസിക്കുന്ന മകള്‍ക്കോ തനിക്കോ സംസാരിക്കാന്‍പോലും അവസരം ബാങ്ക് മാനേജര്‍ അനിതയും ജീവനക്കാരനായ ഷിന്റോയും നല്‍കിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയില്‍ പറഞ്ഞു. പരാതി സത്യമെങ്കില്‍ ഗുരുതര മനുഷ്യാവകാശലംഘനമാണ് നടന്നതെന്ന് പി മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments