Sunday, April 28, 2024
HomeIndiaമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയത് മോദി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയത് മോദി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയത് മോദി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയത് നരേന്ദ്രമോദിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍. മന്‍മോഹന്‍സിങ് മോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാദം തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടുന്ന രേഖകളാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടത്. രേഖകള്‍ ഉദ്ധരിച്ച്‌ ഒരു വാര്‍ത്താ പോര്‍ട്ടലാണ് അമിത്ഷായുടെ വാദം തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ പലംപുറിലെ ഒരു പരിപാടിക്കിടെയാണ് മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്ര മന്‍മോഹന്‍ സിങ് നടത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍ സിങ് 303 ദിവസങ്ങളിലായി 80 വിദേശയാത്രകളാണ് നടത്തിയത്. ആദ്യഘട്ടത്തിനേക്കാള്‍ കൂടുതല്‍ രണ്ടാം ഘട്ടത്തിലാണ് മന്‍മോഹന്‍ സിങ് വിദേശയാത്രകള്‍ നടത്തിയിട്ടുള്ളതെന്നും രേഖകള്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments