Saturday, April 27, 2024
HomeKeralaകൊച്ചി മെട്രോ സര്‍വീസ് രാത്രി 10 വരെ, കുറഞ്ഞ നിരക്ക് 10 രൂപ.

കൊച്ചി മെട്രോ സര്‍വീസ് രാത്രി 10 വരെ, കുറഞ്ഞ നിരക്ക് 10 രൂപ.

കൊച്ചി മെട്രോ സര്‍വീസ് രാത്രി 10 വരെ, കുറഞ്ഞ നിരക്ക് 10 രൂപ.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്ന കൊച്ചി മെട്രോയില്‍ മിനിമം യാത്രാക്കൂലി പത്തു രൂപയായിരിക്കും. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ ഓടുന്ന മെട്രോയ്ക്ക് 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന മെട്രോ രാത്രി 10 മണിക്ക് സര്‍വീസ് അവസാനിപ്പിക്കും.
ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ആദ്യഘട്ടദൂരം ഓടിയെത്താന്‍ മെട്രോയ്ക്കുവേണ്ടത് 20 മിനിറ്റ് മാത്രമാണ്. മൂന്നുകോച്ചുകളുള്ളതാണ് ട്രെയിന്‍. ഒരു കോച്ചില്‍ 136 പേര്‍ക്ക് ഇരുന്നു യാത്രചെയ്യാം. നില്‍ക്കുന്നവരുടെകൂടി കണക്കെടുത്താല്‍ 975 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. 35 കിലോമീറ്ററാകും ആദ്യഘട്ടത്തില്‍ ശരാശരി വേഗം.
തുടക്കത്തില്‍ ഒമ്ബത് ട്രെയിനുകള്‍ സര്‍വീസിനുണ്ടാകും. പത്തു മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. ആലുവ കമ്ബനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍. ആലുവയില്‍നിന്ന് കമ്ബനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപ ഇടപ്പള്ളി വരെ 40.
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും.കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കുന്ന യാത്രാ കാര്‍ഡുപയോഗിച്ച്‌ മെട്രോയില്‍ മാത്രമല്ല, വാട്ടര്‍ മെട്രോയിലും യാത്രയാകാം. ഷോപ്പിങ്ങിനും ഈ കാര്‍ഡ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
ആദ്യറീച്ചില്‍ മെട്രോ റയില്‍ ഓടിത്തുടങ്ങുന്നതോടെ, ഈ റൂട്ടിലെ വാഹനത്തിരക്ക് വലിയ തോതില്‍ കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. മാത്രവുമല്ല മെട്രോയുടെ കൂടുതല്‍ മേഖലകളിലേയ്ക്കുള്ള കുതിപ്പിന് ആദ്യറീച്ചിലെ യാത്ര ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments