Wednesday, May 1, 2024
HomeNewsകരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു.

കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു.

കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ജിദ്ദ : പുതിയ വിമാനമുപയോഗിച്ച് കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു.തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ കഴിവുള്ള എ320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ചാണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങുന്നത് . ഒക്‌ടോബറില്‍ സര്‍വീസ് ആരംഭിക്കും. ഹജ് , ഉംറ തീര്‍ത്ഥാടകര്‍ക്കും കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും. നിലവില്‍ മലബാറിലെ പ്രവാസികള്‍ കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് കണക്ഷന്‍ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.
അല്ലാത്തവര്‍ നെടുമ്പാശ്ശേരിയിലെത്തി വേണം നേരിട്ട് പറക്കാന്‍. ഹജ് , ഉംറ തീര്‍ത്ഥാടകരും മറ്റു വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കാത്തിരുന്നാണ് ജിദ്ദയിലെത്തുന്നത്. നേരിട്ട് വിമാനമെത്തുന്നതോടെ ഈ പ്രയാസങ്ങളെല്ലാം മാറും.
2015 ഏപ്രില്‍ 30 മുതല്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍ജിദ്ദ സെക്ട്‌റില്‍ സര്‍വീസുകള്‍ നിലച്ചത് .പിന്നീട് സൗദിയിലെ ദമാം,റിയാദ് മേഖലയിലേക്ക് നേരിട്ട് സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂര്‍ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാല്‍ ചെറിയ വിമാനങ്ങള്‍ക്ക് പറന്നെത്താന്‍ പ്രയാസമാവുകയായിരുന്നു. കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് അഞ്ചുമണിക്കൂര്‍ വിശ്രമമില്ലാതെ പറക്കാന്‍ ചെറിയ വിമാനങ്ങള്‍ക്ക് കഴിയില്ല. യാത്രക്കാര്‍ വര്‍ധിക്കുന്നത് അനുസരിച്ച് സര്‍വ്വീസ് വര്‍ധിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments