Thursday, September 19, 2024
HomeKeralaപരിമിതികളെ അതിജീവിച്ച കൊച്ചുമിടുക്കി; കാല്‍ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച്‌ എഴുതി കണ്‍മണി നേടിയത് ഒന്‍പത് എ...

പരിമിതികളെ അതിജീവിച്ച കൊച്ചുമിടുക്കി; കാല്‍ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച്‌ എഴുതി കണ്‍മണി നേടിയത് ഒന്‍പത് എ പ്ലസുകള്‍.

പരിമിതികളെ അതിജീവിച്ച കൊച്ചുമിടുക്കി; കാല്‍ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച്‌ എഴുതി കണ്‍മണി നേടിയത് ഒന്‍പത് എ പ്ലസുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ:പരിമിതികളെ അതിജീവിച്ച് കാലിലെ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച് പത്താംതരം പരീക്ഷയെഴുതി കൊച്ചു മിടുക്കി നേടിയത് 9 എ പ്ലസ്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഈ സമയത്തും ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും അവള്‍ വേണ്ടെന്നുവച്ചു സ്വയം. ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ, ഹെലന്‍ കെല്ലറുടെ അതിസാഹസികത, തുടങ്ങി നൂറിലധികം പുസ്തകങ്ങളാണ് കണ്‍മണിയുടെ കരുത്ത്.
കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതിനും, വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനും കഴിയും. മൊബൈല്‍ ഫോണിലൂടെ സോഷ്യല്‍ മീഡയിയിലും സജീവം. ഈ മിടുക്കിയുടെ പത്താംതരത്തിലെ നേട്ടത്തില്‍ മാവേലിക്കരയും ആവേശത്തിലാണ്.മാവേലിക്കര തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകള്‍ അങ്ങനെ വീണ്ടും താരമാകുകയാണ്. ഇരു കൈകളുമില്ലാത്ത വളര്‍ച്ചയെത്താത്ത കാലുകളോടുകൂടിയ ഒരു പെണ്‍കുഞ്ഞ് പിന്നെ അവള്‍ക്ക് വേണ്ടിയുള്ളതായി അച്ഛനമ്മമരായ ശശി കുമാറിന്റേയും രേഖയുടേയും ജീവിതം. മകള്‍ക്ക് ശാരീരിക പരിമിതിയുണ്ടെന്ന് രേഖ ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്റെ പരിമിതികള്‍ മറ്റുള്ളവരുടെ സഹതാപമായി മാറാന്‍ കണ്‍മണിയും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ സ്‌കൂളിലും കണ്‍മണി മിടുക്കിയായി.
പാട്ടിലെ കലയിലുമെല്ലാം പ്രതിഭകാട്ടി.
RELATED ARTICLES

Most Popular

Recent Comments