കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാൻ ആയിരങ്ങൾ.

കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാൻ ആയിരങ്ങൾ.

0
1608
ബിജു കൊട്ടാരക്കര.
അമേരിക്കൻ മലയാളികളെ ചിരി മഴയിൽ കുളിർപ്പിച്ച് ദിലീപ് ഷോ അരങ്ങു തകർക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുൻപ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനിൽ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവൻ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയിൽ എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവൻ ജോഡി മലയാള സിനിമയുടെ ഭാഗ്യ ജോഡികൾ ആണ്. അവർ വേദിയിൽ കാണികൾക്കു മുൻപിൽ തങ്ങൾ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾക്ക് ചുവടു വയ്‌ക്കുമ്പോഴും, സ്‌കിറ്റുകൾ അവതരിപ്പിക്കുമ്പോഴും മലയാളികൾ ഈ ജോഡിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.
കലയ്ക്ക് അതിരില്ല. കലയ്ക്കു അയിത്തവുമില്ല എന്ന യാഥാർത്ഥ്യവുമാണ് ദിലീപ് ഷോയുടെ വൻവിജയം വിളിച്ചോതുന്നത്.
പാരടിപ്പാട്ടിലൂടെ ശ്രദ്ദേയനായ നാദിർഷായുടെ സംവിവിധാനത്തിൽ ദിലീപ്,രമേശ് പിഷാരടി , ധർമ്മജൻ, യുസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂർ ജോർജ് തുടങ്ങി കോമഡിയുടെ രാജാക്കന്മാരുടെ പ്രകടനവും, കാവ്യാ മാധവന്റെയും, വൊഡാഫോൺ തകധിമിയിലൂടെ പ്രതിഭ തെളിയിച്ചവരും വിജയികളായവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, മലയാളത്തിന്റെ സ്വന്തം ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ദിലീപ് ഷോ. ടിക്കറ്റെടുത്തു മുന്ന് മണിക്കൂർ ഷോ കാണാൻ എത്തുന്നവർക്ക് കൂടുതൽ സമയവും ചിരിക്കാൻ ആണ് ദിലീപും സംഘവും തയാറാകുന്നത്.
കുഞ്ചൻ പഠിപ്പിച്ച ചിരിയുടെ പാരമ്പര്യം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. അപ്പോൾ ചാക്യാരേയും കുഞ്ചനേയും ഒന്നുപോലെ കാണാൻ പഠിച്ച മലയാളിക്ക് ദിലീപ് എന്നോ മറ്റാരെന്നോ വ്യത്യാസം കലയിൽ ഉണ്ടാവില്ല. മലയാളിയുടെ കലാസ്വാദനത്തിന്റെ മഹത്വം അതാണ് ദിലീപ് ഷോയുടെ വിജയത്തിന്റെ രഹസ്യം !
ദിലീപ് ഷോ മലയാളത്തിന്റെ പുതു പുത്തൻ താരങ്ങളുമായി അമേരിക്കൻ വേദികളിൽ നിറഞ്ഞാടുന്നു. അമേരിക്കൻ മലയാളികളുടെ പൂർണ്ണ പിന്തുണയോടെ.
76

Share This:

Comments

comments