Thursday, March 28, 2024
HomeEducationഗാന്ധിജി പഠിച്ച സ്കൂള്‍ അടച്ചു പൂട്ടുന്നു.

ഗാന്ധിജി പഠിച്ച സ്കൂള്‍ അടച്ചു പൂട്ടുന്നു.

ഗാന്ധിജി പഠിച്ച സ്കൂള്‍ അടച്ചു പൂട്ടുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഗുജറാത്ത്: മഹാത്മാഗാന്ധി പഠിച്ച ഗുജറാത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആല്‍ഫ്രഡ് ഹൈസ്കൂള്‍ അടച്ചു പൂട്ടുന്നു. വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതുമാണ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള കാരണം.
2013-14 അധ്യായനവര്‍ഷത്തില്‍ സ്കൂളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പോലും പത്താം ക്ലാസ് പരീക്ഷ പാസായിരുന്നില്ല. അധ്യായന നിലവാരം മോശമായതോടെ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുവാന്‍ രക്ഷകര്‍ത്താക്കളും താത്പര്യം കാണിക്കാതെയായതോടെയാണ് സ്കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ ഈ സ്കൂളില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികളെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റി.
RELATED ARTICLES

Most Popular

Recent Comments