Thursday, September 19, 2024
HomeKeralaഇരുന്നൂറോളം ബാങ്കുകള്‍ പൂട്ടുന്നു.

ഇരുന്നൂറോളം ബാങ്കുകള്‍ പൂട്ടുന്നു.

ഇരുന്നൂറോളം ബാങ്കുകള്‍ പൂട്ടുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:കേരളത്തില്‍ ഇരുന്നോളം സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നു. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(എസ്ബിഐ) ലയിച്ചതോടെയാണ് പഴയ എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടുന്നത്.
197 ശാഖകളാണ് പൂട്ടുന്നത്. എസ്ബിഐയുടെ സമീപമുള്ള എസ്ബിടി ശാഖകളാണ് പൂട്ടുന്നതില്‍ അധികവും. ലയനത്തിന് മുന്‍പു തന്നെ എസ്ബിടിയുടെ 30 ശതമാനം ശാഖകള്‍ പൂട്ടുമെന്ന് എസ്ബിഐ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വിആര്‍എസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എസ്ബിടി ജീവനക്കാരെ എസ്ബിഐ ശാഖകളിലേക്ക് മാറ്റി നിയമിക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments